വമ്പന്‍ ഓഫറുകളുമായി ഗ്രാന്‍ഡ് റിപ്പബ്ലിക് ഡേ സെയില്‍ പ്രഖ്യാപിച്ച് സാംസങ്

New Update
333

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, തങ്ങളുടെ ഗ്രാന്‍ഡ് റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ഗാലക്‌സി സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, വെയറബിള്‍സ്, സാംസങ് ടിവികള്‍, മറ്റ് ഡിജിറ്റല്‍ അപ്ലയന്‍സസ് തുടങ്ങിയവയ്ക്ക് ബംപര്‍ ഓഫറുകളും, ക്യാഷ് ബാക്കുകളും റിപ്പബ്ലിക് സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Advertisment

സാംസങ് ഡോട്ട് കോം, സാംസങ് ഷോപ് ആപ്പ്, സാംസങ് എക്‌സക്ലൂസീവ് സ്‌റ്റോറുകള്‍ എന്നീ പ്ലാറ്റുഫോമുകളിലാണ് ഈ പ്രത്യേക ഓഫറുകള്‍ ലഭ്യമാവുക. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, മറ്റ് മുന്‍നിര ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന നടത്തുന്ന ഇടപാടുകളില്‍ 22.5% വരെ ക്യാഷ് ബാക്കും (പരമാവധി 25000 രൂപ വരെ) ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 

ഈ ബൊനാന്‍സ വില്‍പ്പനയില്‍ ഗാലക്‌സി എ സീരീസ്, എം സീരീസ്, എഫ് സീരീസ്, എസ് സീരീസ്, ഗാലക്‌സി ഇസെഡ് സീരീസിന്റെ ഫ്‌ളാഗ് ഷിപ്പ് മോഡലുകള്‍ എന്നീ മോഡലുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവ വാങ്ങിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 57% വരെ കിഴിവ് ലഭിക്കും. പുത്തന്‍ ഗാലക്‌സി എസ്24 സീരീസ് മോഡലുകള്‍ പ്രീ ബുക്കിംഗ് ചെയ്യുന്നവര്‍ക്കും അതിശയകരമായ ഓഫറുകള്‍ സ്വന്തമാക്കാം.

ഗ്രാന്‍ഡ് റിപ്പബ്ലിക് ഡേ സെയിലില്‍ ഗാലക്‌സി എസ്23 മോഡല്‍ 54999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഗാലക്‌സി ബുക്ക് ഗോ, ഗാലക്‌സി ബുക്ക് 3, ഗാലക്‌സി ബുക്ക് 3 പ്രൊ തുടങ്ങിയ ഗാലക്‌സി ലാപ്‌ടോപ്പുകള്‍ക്ക് 46% വരെ കിഴിവും, തെരഞ്ഞെടുത്ത ഗാലക്‌സി ടാബ്ലറ്റ്‌സ്, വെയറബിള്‍സ്, ആക്‌സസറീസ് എന്നിവയ്ക്ക് 50% വരെ കിഴിവും ലഭിക്കും.

Advertisment