ചെറുകിട സംരംഭകരുടെ കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ആമസോണും ഡിജിഎഫ്ടിയും ധാരണയില്‍

New Update
3

കോഴിക്കോട്:  ഇന്ത്യയില്‍ നിന്നുള്ള ചെറുകിട സംരംഭകര്‍ക്ക് (എംഎസ്എംഇ) ഇരുന്നൂറിലേറെ രാജ്യങ്ങളിലുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ വില്‍പന നടത്താന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി ആമസോണും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡും (ഡിജിഎഫ്ടി) ധാരണാപത്രം ഒപ്പു വെച്ചു.  

Advertisment

അഡീഷണല്‍ സെക്രട്ടറിയും ഡിജിഎഫ്ടി ജയറക്ടര്‍ ജനറലുമായ സന്തോഷ് സാരംഗി, ആമസോണ്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ചേതന്‍ കൃഷ്ണസ്വാമി, ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍, ഗ്ലോബല്‍ ട്രേഡ് ഭൂപന്‍ വകാന്‍കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പു വെച്ചത്. രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകരുടെ ശേഷി വര്‍ധിപ്പിക്കാനുള്ള പരിശീലനവും ശില്‍പശാലകളും ഇതിന്റെ ഭാഗമായി 75 ജില്ലകളില്‍ നടത്തും.

 2023 മാര്‍ച്ചില്‍ അവതരിപ്പിച്ച വിദേശ വാണിജ്യ നയത്തിലുള്ള രീതിയില്‍ എക്‌സ്‌പോര്‍ട്ട് ഹബ്ബ് ആയിട്ടുള്ള ജില്ലകളെയാണ് ഇതിനായി ഡിജിഎഫ്ടി തെരഞ്ഞെടുക്കുക.  ഗ്രാമീണ മേഖലകളിലും വിദൂര ജില്ലകളിലുമുള്ള പ്രാദേശിക ഉല്‍പാദകരെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്.

Advertisment