'ഗോദ്റെജ് ഫാബ്' അവതരിപ്പിച്ചു

New Update
6987

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പുതിയ ലിക്ക്വിഡ് ഡിറ്റര്‍ജന്‍റായ ഗോദ്റെജ് ഫാബ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ഗോദ്റെജ് ഫാബിന്‍റെ ഒരു ലിറ്റര്‍ ബോട്ടിലിനു വെറും 99 രൂപ മാത്രമാണ് വില. വിപണിയില്‍ ലഭ്യമായിട്ടുള്ള മറ്റ് ലിക്ക്വിഡ് ഡിറ്റര്‍ജന്‍റുകളെ അപേക്ഷിച്ച് മികച്ച നിലവാരത്തില്‍ പകുതി വിലയ്ക്കു ലഭ്യമാകുന്നു. കൂടാതെ 10 രൂപയ്ക്ക് 100 എംഎല്ലിന്‍റെ പാക്കറ്റും ലഭ്യമാണ്. കൈകൊണ്ട് അലക്കുന്നവര്‍ക്കും വാഷിങ് മെഷിന്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് ഉപയോഗിക്കാം.

Advertisment

ഇന്ത്യന്‍ എഫ്എംസിജി മേഖലയില്‍ വളരെ വേഗത്തില്‍ വളരുന്ന വിഭാഗമാണ് ലിക്ക്വിഡ് ഡിറ്റര്‍ജന്‍റ്. ദക്ഷിണേന്ത്യയിലാണ് ഇത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. മൊത്തത്തിലുള്ള വില്‍പ്പനയുടെ ഏതാണ്ട് പകുതിയോളം വരും ഇത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരള വിപണി മുന്നിട്ടു നില്‍ക്കുന്നു. ഉപയോഗ തോത് കണക്കാക്കുമ്പോള്‍ വന്‍ കുതിപ്പിനു സാധ്യത സൂചിപ്പിക്കുന്നു. എളുപ്പത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് തുണികളുടെ തിളക്കവും നിറവും നഷ്ടപ്പെടാതെ ഏറ്റവും കുറഞ്ഞ തിരുമ്മലില്‍ തന്നെ വൃത്തിയാക്കാന്‍ സാധിക്കുന്നു. കൈകൊണ്ട് അലക്കുന്നവര്‍ക്കും സെമി ഓട്ടോമാറ്റിക്, മൊത്തം ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് മെഷിനുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അനുയോജ്യമാണ് പുതിയ ഗോദ്റെജ് ഫാബ് ഡിറ്റര്‍ജന്‍റ്.

ഗോദ്റെജ് ഫാബിന്‍റെ അവതരണത്തോടെ ലിക്ക്വിഡ് ഡിറ്റര്‍ജന്‍റ് എല്ലാ വിഭാഗക്കാര്‍ക്കും ഉപയോഗിക്കാവുന്ന സ്ഥിതിയിലേക്ക് എത്തുമെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അശ്വിന്‍ മൂര്‍ത്തി പറഞ്ഞു.

Advertisment