അഗിലസ് ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ഐപിഒ ഉണർവ്: സിർമ എസ്ജിഎസ് ടെക്‌നോളജി ഐപിഒ ഇന്ന് മുതൽ ആരംഭിക്കും; 840 കോടി രൂപ സമാഹരിക്കുക ലക്ഷ്യം;  28 കമ്പനികൾക്ക് ഐപിഒ വഴി ധനസമാഹരണം നടത്തുന്നതിന് സെബിയുടെ അനുമതി

കൊച്ചി: ഡയഗ്നോസ്റ്റിക് സേവന ദാതാക്കളായ അഗിലസ് ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

Advertisment

നിലവിലുള്ള നിക്ഷേപകരുടെ, ഓഹരി ഒന്നിന്  പത്ത് രൂപ മുഖവിലയുള്ള   14,233,964 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment