ദീപിക പദുക്കോണ്‍ ടെക്‌നോസ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് അംബാസഡര്‍

New Update
3

കൊച്ചി: പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ, ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണിനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സ്‌റ്റൈലിഷ് ആയി തുടരുകയും, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഹൃദയത്തില്‍ പ്രാപ്യമാക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും മികച്ച നൂതനാശയങ്ങള്‍ നല്‍കാനുള്ള ടെക്‌നോയുടെ തീരുമാനത്തിന്‍റെ അടുത്ത ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നീക്കം.

Advertisment

ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍, നൂതനവും സ്‌റ്റൈലിഷും ആയ സാങ്കേതിക വിദ്യ എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള ടെക്‌നോയുടെ കാഴ്ചപ്പാട് ശക്തമാക്കിക്കൊണ്ട്, ദീപിക പദുക്കോണ്‍ എല്ലാതലത്തിലും ടെക്‌നോയെ പ്രതിനിധീകരിക്കും. സ്ഥിരതയുള്ളതും ഫലപ്രദവുമായ സാനിധ്യം ഉറപ്പാക്കാന്‍, വര്‍ഷം മുഴുവനും ടെക്‌നോയുടെ എല്ലാ ബ്രാന്‍ഡുകളിലും പ്രൊഡക്ട് ലോഞ്ചുകളിലും സഹകരണം വ്യാപിപിക്കും. ടെക്‌നോയുടെ വരും വര്‍ഷത്തിലുള്ള വലിയ പദ്ധതിയുടെ തുടക്കം കൂടിയായിരിക്കും ഈ കൂട്ടുകെട്ട്. ഉപഭോക്താക്കള്‍ക്ക് ഒരു പ്രീമിയം അനുഭവം നല്‍കാനും പ്രാപ്യമാവുന്ന വിലയില്‍ സ്‌റ്റൈലിഷ് ടെക്‌നോളജി ഉപയോക്താക്കളിലേക്ക് എത്തിക്കാനും ഒരുങ്ങുകയാണ് ബ്രാന്‍ഡ്.

മാറ്റത്തിന്‍റെയും സ്‌റ്റൈലിഷ് സ്മാര്‍ട്ട്‌ഫോണുകളുടെയും പര്യായമായ ടെക്‌നോയില്‍ ചേരുന്നതില്‍ ഞാന്‍ ആവേശഭരിതയാണെന്ന് പുതിയ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ദീപിക പദുക്കോണ്‍ പറഞ്ഞു. ഈ പങ്കാളിത്തത്തിനും വരാനിരിക്കുന്ന ആവേശകരമായ അവസരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ദീപിക പദുകോണിനെ ടെക്‌നോയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടെക്‌നോ മൊബൈല്‍ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

Advertisment