15.50 ശതമാനം വരുമാനവുമായി യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട്

New Update
22

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത ഫണ്ടായ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് 15.50 ശതമാനം സംയോജിത വാര്‍ഷിക വരുമാനം സൃഷ്ടിച്ചതായി 2023 നവംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടിസ്ഥാന സൂചിക 14.18 ശതമാനം മാത്രം നേട്ടം ലഭ്യമാക്കിയപ്പോഴാണിത്.

Advertisment

1986 ഒക്ടോബറില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ നവംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം 21.13 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. നവംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം 11,673 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കുള്ളത്. ഫണ്ട് ഇതുവരെ 4300 കോടി രൂപയിലേറെ ലാഭവിഹിതമായി നല്‍കിയിട്ടുണ്ട്.

Advertisment