/sathyam/media/media_files/yTJ85rDy2YyNcGmPP1xB.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് ശ്രീ ക്ഷേത്ര ധര്‍മസ്ഥല റൂറല്‍ ഡെവലപ്മെന്‍റ് പ്രൊജക്ട് ബിസി ട്രസ്റ്റുമായി ധാരണാ പത്രം ഒപ്പു വെച്ചു. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനില്‍ ഇന്ത്യയെ പിന്തുണക്കുക, ഗ്രാമീണ വനിതകളെ ശാക്തീകരിക്കുക, ബന്ധപ്പെട്ട എല്ലാവര്‍ക്കും സാമൂഹ്യ വികസനം സാധ്യമാക്കുക, കേരളത്തിലും കര്‍ണാടകത്തിലും സാമൂഹിക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കുക എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
ഈ മേഖലയില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള വികസനം ഉറപ്പാക്കുന്നതില്‍ നിര്‍ണായക ചുവടു വെയ്പ്പായിരിക്കും എസ്ബിഐ ലൈഫും എസ്കെഡിആര്‍ഡിപി ബിസി ട്രസ്റ്റും തമ്മിലുള്ള ഈ സഹകരണം. കേരളത്തിലേയും കര്‍ണാടകത്തിലേയും ഗ്രാമീണ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യാനായി എസ്കെഡിആര്‍ഡിപി ബിസി ട്രസ്റ്റിനുള്ള ശൃംഖല എസ്ബിഐ ലൈഫ് പ്രയോജനപ്പെടുത്തും.
ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശ്രീ ക്ഷേത്ര ധര്‍മസ്ഥല റൂറല്‍ ഡെവലപ്മെന്‍റ് പ്രൊജക്ട്സ് ബിസി ട്രസ്റ്റുമായി പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഈ സഹകരണത്തെ കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അമിത് ജിന്‍ഗ്രാന്‍ പറഞ്ഞു. ഗ്രൂപ്പ് മൈക്രോ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ പുതുമയുള്ള സാമ്പത്തിക സുരക്ഷാ ശൃംഖല വിപുലമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ക്രിയാത്മക മാറ്റങ്ങള്‍ ത്വരിതപ്പെടുത്തുകയും കേരളത്തിലേയും കര്‍ണാടകത്തിലേയും ഗ്രാമീണ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യും. വൈവിധ്യമാര്‍ന്ന സമൂഹങ്ങളിലെ വ്യക്തികളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ സ്വാധീനം ചെലുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാവുന്ന രീതിയിലെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ രാജ്യത്തെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്ന എസ്ബിഐ ലൈഫിന്‍റെ ലക്ഷ്യത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ സാമ്പത്തിക സുരക്ഷിതത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയും അത് ഏറ്റവും ആവശ്യമായവര്‍ക്കു നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പങ്കാളിത്തം.
നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ സാഹചര്യത്തില്‍ ആവശ്യമായ സാമ്പത്തിക സുരക്ഷിതത്വം നല്‍കും വിധത്തില്‍ ഇന്‍ഷൂര്‍ ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്ക് റീ ഇന്‍ഷൂറന്‍സ് ലഭ്യമാക്കി മൈക്രോ ക്രെഡിറ്റിന് ആവശ്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കി ജനങ്ങളെ, പ്രത്യേകിച്ച് വനിതകളെ, ശാക്തീകരിക്കുന്നതിനായി പ്രത്യേകമായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ് എസ്ബിഐ ലൈഫ് ഗ്രൂപ്പ് മൈക്രോ ഷീല്‍ഡ് പദ്ധതി. ഗ്രൂപ്പ്, നോണ്‍ ലിങ്ക്ഡ്, പങ്കാളിത്തേതര, റിസ്ക് പ്രീമിയം മാത്രമുള്ള പോളിസിയാണ് മൈക്രോ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതി. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രത്യേകമായി രൂപകല്‍പന ചെയ്തതാണിത്. ഇതിനു പുറമെ സഹ വായ്പക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നതും തെരഞ്ഞെടുക്കാം. ഇത് മാസ്റ്റര്‍ പോളിസി തലത്തില്‍ നേടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us