സെലിബ്രിറ്റി പ്ലാനുമായി വോഡ്ഹൗസ് ക്യാപിറ്റല്‍

New Update
8

കൊച്ചി - വോഡ്ഹൗസ് ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് കസ്റ്റമൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനായ ഡബ്ല്യുഐഎന്‍ സ്ട്രാറ്റജി അവതരിപ്പിച്ചു. സെലിബ്രിറ്റികള്‍, പ്രൊഫഷണലുകള്‍, ബിസിനസ് കുടുംബങ്ങള്‍, എന്നിവര്‍ക്കായി  രൂപകല്‍പന ചെയ്തിരിക്കുന്നതാണ് ഡബ്ല്യുഐഎന്‍ സ്ട്രാറ്റജി. ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ആല്‍കെമിയുമായിച്ചേര്‍ന്നാണ് പ്ലാന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. സമ്പത്ത് നിലനിര്‍ത്തിക്കൊണ്ടുള്ള സ്ഥിര വരുമാനമായാണ് നിക്ഷേപ പദ്ധതി വിഭാവനം ചെയ്യുന്നത്.

Advertisment

ഡബ്ല്യുഐഎന്‍ സ്ട്രാറ്റജിയുടെ കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. 14 മുതല്‍ 18 വരെ ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്‌ഫോളിയോകളിലൂടെ ദീര്‍ഘകാല നേട്ടമാണ് ഡബ്ല്യുഐഎന്‍ സ്ട്രാറ്റജി നല്‍കുക.ഓഹരിയിലും ലിക്വിഡ് ഫണ്ടുകളിലും കടപ്പത്രങ്ങളിലുമായി നിക്ഷേപിക്കുന്ന ഇതിന്റെ ചെറിയൊരംശം മാത്രമാണ് ചിലവുകള്‍ക്കായി മാറ്റി വെയ്്ക്കുന്നത്.

വിശദമായ ഓഹരി ഗവേഷണവും അപഗ്രഥനവും നിര്‍വഹിച്ച്  സൂക്ഷ്മ അവലോകനം നടത്തിയാണ് നിക്ഷേപം കാലാനുസൃതമായി നവീകരിക്കുക.  സുതാര്യതയും സത്യസന്ധതയും നിലനിര്‍ത്തി സമ്പത്ത് ശാക്തീകരിക്കാനും നിലനിര്‍ത്താനുമാണ് ഡബ്ല്യുഐഎന്‍ സ്ട്രാറ്റജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വോഡ്ഹൗസ് ക്യാപിറ്റല്‍ സഹ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സ്രാബൊണി ഹരലാല്‍ക പറഞ്ഞു.

Advertisment