New Update
/sathyam/media/post_attachments/CJRgP4kpTnX6iFQLEI8X.jpg)
കൊച്ചി: മികച്ച വളര്‍ച്ചാ സാധ്യതയുള്ള സ്‌മോള്‍ കാപ് ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതിയുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്. ഡിഎസ്പി നിഫ്റ്റി സ്‌മോള്‍കാപ് 250 ക്വാളിറ്റി 50 ഇന്‍ഡെക്‌സ് ഫണ്ട് മികച്ച വരുമാന നേട്ടമുണ്ടാക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
Advertisment
മികച്ച പ്രകടനം കാഴ്ചവെക്കുന്ന 50 സ്‌മോള്‍കാപ് ഓഹരികളെ കൃത്യമായി ഫില്‍റ്റര്‍ ചെയ്താണ് ഈ ഫണ്ട് നിക്ഷേപിക്കുക. ഉയര്‍ന്ന പ്രതി ഓഹരി വരുമാനം നല്‍കുന്ന കമ്പനികളെ ഫില്‍റ്റര്‍ ചെയ്‌തെടുക്കും.
ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണ് ഈ ഫണ്ട്. എസ്‌ഐപി വഴി ഈ ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് അഭികാമ്യം. 20 ശതമാനം മുതല്‍ 52 ശതമാനം വരെ വരുമാനം ഇതുവഴി നേടാം. ഡിസംബര്‍ 15 വരെ ഈ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us