എസ്‌ഐബി ഇഗ്‌നൈറ്റ്- ക്വിസത്തോണുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിസംബർ 22 വരെ അപേക്ഷിക്കാം

New Update
southindian

കൊച്ചി: രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ‘എസ്‌ഐബി ഇഗ്‌നൈറ്റ് ക്വിസത്തോണ്‍’ എന്ന പേരില്‍ ദേശീയ തല ത്തില്‍ ക്വിസ് മത്സരം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പൊതുവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാന്‍ ഡിസംബർ 22 വരെ അപേക്ഷിക്കാം.

Advertisment

ഏതു വിഷയം പഠിക്കുന്ന കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. രണ്ടു പേരുള്ള ടീമായാണ് മത്സരിക്കേണ്ടത്. കറന്റ് അഫയേഴ്‌സ്, സ്‌പോര്‍ട്‌സ്, ബിസിനസ്, ടെക്‌നോളജി, കല, ചരിത്രം, ഭൂമി ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതുവിജ്ഞാജനത്തിന്റെ വലിയ പ്രദര്‍ശനമാകും ഈ മത്സരങ്ങള്‍.

രാജ്യത്തുടനീളം എട്ടു മേഖലകളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മൂന്ന് റൗണ്ടുകളിലായാണ് മത്സരം. പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന എട്ടു ടീമുകളെ പങ്കെടുപ്പിച്ച് സോണല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. സോണല്‍ മത്സരങ്ങളില്‍ മുന്നിലെത്തുന്ന എട്ടു ടീമുകളാണ് ദേശീയതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന ദേശീയ ചാമ്പ്യന്‍ ടീമിന് ഒന്നര ലക്ഷം രൂപയും റണ്ണര്‍ അപ്പ് ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 60,000 രൂപയും കാഷ് പ്രൈസ് ലഭിക്കും.

"ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന യുവാക്കളെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇഗ്നൈറ്റ് ക്വിസത്തോണ്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക നവീകരണത്തിലും വികസനത്തിലുമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയെയാണ് ഇത് തെളിയിക്കുന്നത്. അറിവുകള്‍ നേടാന്‍ ആഗ്രഹിക്കുന്ന, രാജ്യത്തെ മുഴുവന്‍ യുവാക്കളെയും ഇഗ്നൈറ്റ് ക്വിസത്തോണിലേക്ക് സ്വാഗതം ചെയ്യുന്നു". സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അസ്മത്ത് ഹബീബുള്ള പറഞ്ഞു.

Advertisment