ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

New Update
സുശക്തമായ വളര്‍ച്ചയുമായി ഫെഡറല്‍ ബാങ്ക് ; അറ്റാദായത്തില്‍ 42 ശതമാനം വര്‍ദ്ധനവ്

കൊച്ചി/ കോഴിക്കോട്: രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യപുരസ്കാരം ഇന്നു പ്രഖ്യാപിക്കും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലാണ് പുരസ്‌കാരപ്രഖ്യാപനവും വിതരണവും നടക്കുക. ഫെഡറൽ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാർ വി പുരസ്‌കാരം പ്രഖ്യാപിക്കും. 

Advertisment

വൈകീട്ട് ഏഴു മണിയ്ക്ക് 'അക്ഷരം' വേദിയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ സി വി ബാലകൃഷ്ണൻ അധ്യക്ഷനാവും. ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവി റെജി സി വി, റീജിയണൽ മേധാവി ജോസ്മോൻ പി ഡേവിഡ്, വൈസ് പ്രസിഡന്റ് ഷാജി കെ വി, അവാർഡ് നിർണയ ജൂറി എന്നിവർക്ക് പുറമെ ചുരുക്കപ്പട്ടികയിലുള്ള എഴുത്തുകാരും പങ്കെടുക്കും.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ:

ഇരു - വി ഷിനിലാൽ
കഥകൾ - എസ് ഹരീഷ്
കറ - സാറാ ജോസഫ്
കെ പി അപ്പൻ നിഷേധിയും മഹർഷിയും - പ്രസന്നരാജൻ
ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ - സുധാ മേനോൻ
താക്കോൽ- ആനന്ദ്
താത്രീസ്മാർത്തവിചാരം - ചെറായി രാമദാസ്
നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ് - ടി ടി ശ്രീകുമാർ
മൃഗകലാപങ്ങൾ - മഹ്മൂദ് കൂരിയ
സഞ്ചാരിമരങ്ങള്‍ - കെ ജി എസ്

ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച കൃതിക്കുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് നൽകുന്നത്. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

Advertisment