കെആര്‍എന്‍ ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ ആന്‍ഡ്  റഫ്രിജറേഷന്‍  ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചി: ഹീറ്റ് വെന്റിലേഷന്‍ എയര്‍ കണ്ടീഷനിങ്,  റഫ്രിജറേഷന്‍ വ്യവസായ മേഖലകള്‍ക്കുള്ള ഫിന്‍, ട്യൂബ് ടൈപ്പ് ഹീറ്റ് എക്‌സ്‌ചേഞ്ചറുകള്‍ നിര്‍മിക്കുന്ന കെ ആര്‍എന്‍  ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ ആന്‍ഡ്  റഫ്രിജറേഷന്‍  ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് പത്ത്  രൂപ മുഖവിലയുള്ള  1,93,05,000  പുതിയ ഇക്വിറ്റി ഓഹരികളാണ്     ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisment

ഐപിഒയില്‍ നിന്നുള്ള അറ്റ വരുമാനം  പൂര്‍ണമായും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ കെആര്‍എന്‍ എച്ച്-വിഎസി  പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് രാജസ്ഥാനില്‍ പുതിയതായി സ്ഥാപിക്കുന്ന ഉല്‍പാദന സംവിധാനത്തില്‍ നിക്ഷേപിക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

ഹോലാനി കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍..

Advertisment