ടിസിഎസ് റൂറൽ ഐടി ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

New Update
tata

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസും കർണാടക ഇലക്ട്രോണിക്‌സ്, ഐടി, ബിടി, സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പും ചേർന്ന് ബെംഗളൂരു ടെക് സമ്മിറ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ച ടിസിഎസ് റൂറൽ ഐടി ക്വിസിന്‍റെ 24-ാം പതിപ്പിന്‍റെ ദേശീയ ഫൈനലിലെ വിജയികളെ പ്രഖ്യാപിച്ചു.

Advertisment

 ഛത്തീസ്ഗഢിലെ ഭിലായ് ബിഎസ്പി സീനിയർ സെക്കൻഡറി സ്കൂളിലെ ഉദിത് പ്രതാപ് സിംഗ് ദേശീയ ഫൈനലിൽ വിജയികളായി. ഗോവയിലെ ബിചോലിം  ഡോ.കെബി ഹെഡ്ഗെവാർ വിദ്യാമന്ദിറിലെ വിഘ്നേഷ് നൗസോ രണ്ടാം സ്ഥാനത്തെത്തി. വിജയിക്ക് 100,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകി. ഫൈനലിസ്റ്റുകൾക്ക് ടിസിഎസിൽ നിന്നുള്ള സ്കോളർഷിപ്പുകളും  ലഭിക്കും.

ഈ വർഷം, ഇന്ത്യയിലുടനീളമുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആയിരുന്നു ക്വിസ് സംഘടിപ്പിച്ചത്. ക്വിസിൽ 5.5 ലക്ഷം വിദ്യാർത്ഥികള്‍ പങ്കെടുത്തു. പ്രോഗ്രാമിൽ ഓൺലൈൻ ടെസ്റ്റുകളും വെർച്വൽ, ഫിസിക്കൽ ക്വിസ് ഷോകളും ഉൾപ്പെടുത്തിയിരുന്നു. എട്ട് പ്രാദേശിക ഫൈനലുകളിൽ നിന്നുള്ള വിജയികളാണ് ദേശീയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇവർക്കും ടിസിഎസിൽ നിന്നുള്ള സ്കോളർഷിപ്പുകള്‍  ലഭിച്ചു.

 കർണാടക ഐടി, ബിടി, ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ അവാർഡുകള്‍ സമ്മാനിച്ചു. ടിസിഎസ് ബെംഗളൂരു റീജിയണല്‍ ഹെഡ് സുനില്‍ ദേശ്പാണ്ഡെ, കർണാടക ഇലക്ട്രോണിക്സ്, ഐടി, ബിടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ.ഏക്‌രൂപ് കൗര്‍, വകുപ്പ് ഡയറക്ടര്‍ ദർശൻ എച്ച്.വി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കര്‍ണാടക സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്‌സ്, ഐടി, ബിടി, ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പുമായി സഹകരിച്ച് ടിസിഎസ് 2000 മുതല്‍ റൂറല്‍ ഐടി ക്വിസ് സംഘടിപ്പിച്ചു വരുന്നുണ്ട്.  ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിലും ജില്ലകളിലും ഉള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഐടി അവബോധം വളര്‍ത്തുകയും  സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ക്കൊപ്പം അവരെ ചേര്‍ത്തു നിര്‍ത്തുകയുമാണ് ഇതിന്‍റെ ലക്ഷ്യം. ഈ പദ്ധതി ഇതുവരെ 21 ദശലക്ഷം വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആദ്യ ഐടി ക്വിസ് ആയി ലിംക ബുക്ക് ഓഫ് റെകോര്‍ഡ്‌സ് അംഗീകരിച്ചിട്ടുമുണ്ട്.

Advertisment