മണപ്പുറം ഫിനാന്‍സ് ഇ ഡി ഡോ.സുമിത നന്ദന് പ്രത്യേക ജൂറി പുരസ്‌കാരം

New Update
33

കൊച്ചി: കോര്‍പറേറ്റ് ഡയറക്ടര്‍മാരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ രൂപീകരിച്ച സംഘടനയായ 'മെന്റര്‍ മൈ ബോര്‍ഡ്' സംഘടിപ്പിച്ച മൂന്നാമത് വുമണ്‍ ഡയറക്ടര്‍ കോണ്‍ക്ലേവ് 2023ല്‍ മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിഭാഗത്തിലാണ് സുമിത നന്ദന് പുരസ്‌കാരം ലഭിച്ചത്.

Advertisment

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ ബി.എസ്.ഇയുടെ എസ്എംഇ, സ്റ്റാര്‍ട്ട് അപ്പ് വിഭാഗം മേധാവി അജയ് താക്കൂര്‍, വിഎസ് ട്രാന്‍സ്(ഐ) ലിമിറ്റഡ് ചെയര്‍മാന്‍ അശോക് ഷാ എന്നിവര്‍ പുരസ്‌കാരം കൈമാറി. എക്‌സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയില്‍ മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചയ്ക്ക് സുമിത നന്ദന്‍ നല്‍കിയ സംഭാവനകളാണ് പുരസ്‌കാര സമിതി പരിഗണിച്ചത്.

പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സുമിത നന്ദന്‍ പറഞ്ഞു. 'മണപ്പുറം ഫിനാന്‍സിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് കരുത്തേകുന്ന ഈ അംഗീകാരം സസന്തോഷം സ്വീകരിക്കുന്നു. കൂടുതല്‍ ഉത്തരവദിത്തത്തോടെ സ്ഥാപനത്തെ മികവിന്റെ പാതയില്‍ നയിക്കാനായി പ്രചോദനം നല്‍കുന്നതാണ് ഈ അംഗീകാരം'- ഡോ. സുമിത നന്ദന്‍ പറഞ്ഞു.

Advertisment