സ്വർണവിലയിൽ നേരിയ വർധന; ഇന്നത്തെ വില അറിയാം

New Update
gold price hike

കൊച്ചി: സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5875 രൂപയായി.

Advertisment

ഒരു പവൻ സ്വർണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ വർധിച്ച് 4860 രൂപയായി. 2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 ഉം.

2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവർധന സംഭവിച്ചു.

Advertisment