/sathyam/media/media_files/KYx6gJeJkCv6AXrKE314.jpg)
കൊച്ചി: ആമസോൺ ഇന്ത്യ, ആരെയും ഒഴിവാക്കാതെയുള്ള ഒരു തൊഴിലിടം സൃഷ്ടിക്കാനുള്ള അതിന്‍റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി വിമുക്തഭടന്മാർക്ക് കമ്പനിയിലുടനീളം തൊഴിലവസരങ്ങൾ നൽകുന്നതിന്, പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി (ഐസിജി) ഇന്ന് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ആമസോൺ ഇന്ത്യ, അതിന്‍റെ തൊഴിൽസേനയിൽ വൈവിധ്യം, നീതി, ഉൾപ്പെടുത്തൽ എന്നിവയിൽ സ്ഥിരമായി ശ്രദ്ധ ചെലുത്തുകയും അവിടെ സവിശേഷമായ കാഴ്ചപ്പാടുകൾ വിലമതിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. വളർച്ചയ്ക്ക് സഹായകരമായതും, തങ്ങളുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാനായി ആളുകൾക്ക് തുല്യ അവസരങ്ങൾ നല്കി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതുമായ ഒരു സംസ്കാരമാണ് കമ്പനി വളർത്തിയെടുക്കുന്നത്.
സ്ത്രീകൾ, എൽ.ജി.ബി.ടി.ക്യു.ഐ.എ.+, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, ജനസംഖ്യാശാസ്‌ത്രപരമായും, സാമൂഹികമായും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിഭാഗങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങൾ ഉൾപ്പെടെ, കഴിവുള്ള എല്ലാ കമ്മ്യൂണിറ്റികളിലും അവസരങ്ങൾക്കും വിഭവങ്ങൾക്കും തുല്യ പ്രാപ്യത പ്രദാനം ചെയ്യുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത അവരുടെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ അവരെ പ്രാപ്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആമസോൺ ഇന്ത്യ വ്യത്യസ്തത, തുല്യത, ഉൾപ്പെടുത്തൽ എന്നിവ തൊഴിൽസേനയിലേക്ക് കൊണ്ടുവരുന്നതിന് ഒന്നിലധികം സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 2019 ഓഗസ്റ്റിൽ, ആമസോൺ ഇന്ത്യ ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ പൂർത്തീകരണ ശൃംഖലയിലുടനീളം വിമുക്തഭടന്മാർക്കും അവരുടെ പങ്കാളികൾക്കും നൂറുകണക്കിന് അവസരങ്ങൾ സൃഷ്ടിക്കാനായി ഒരു മിലിട്ടറി വെറ്ററൻസ് എംപ്ലോയ്‌മെന്‍റ് പ്രോഗ്രാം ആരംഭിച്ചു.
ഇന്ത്യയിലുടനീളമുള്ള വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും തുടർച്ചയായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആർമി വെൽഫെയർ പ്ലേസ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (എഡബ്ല്യുപിഒ) പങ്കാളിത്തത്തോടെയാണ് ഇത് ചെയ്തത്.
ഏറ്റവും അടുത്തകാലത്തായി, ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റുമായി (ഡിജിആര്‍) ധാരണാപത്രം (എംഒയു) പുതുക്കിക്കൊണ്ട് ആമസോൺ ഇന്ത്യ,
ഇന്ത്യയിലെ അതിന്‍റെ വളരുന്ന പ്രവർത്തന ശൃംഖലയിലുടനീളം വിമുക്തഭടന്മാർക്ക് തൊഴിലവസരങ്ങൾ നൽകാനുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുകയുണ്ടായി.
ഡി.ജി.ആറുമായുള്ള ഈ ധാരണാപത്രം ആമസോൺ ഇന്ത്യയെ വിമുക്തഭടന്മാരുടെ വിനിയോഗിക്കാതെ കിടക്കുന്ന സാധ്യതകളെ സമാഹരിക്കാൻ പ്രാപ്തമാക്കുന്നു, ഇത് ഒരു മികച്ച ടാലന്‍റ് പൈപ്പ്ലൈനിലേക്ക് അതിന് പ്രാപ്യത നല്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us