Advertisment

വടകരയില്‍ ഇന്ന് നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

വടകര: വടകരയില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു. വടകര ലിങ്ക് റോഡിലെ അശാസ്ത്രീയമായ ബസ് സ്റ്റാന്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുക, ടൗണിലെ അനധൃകൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്നു നടത്താന്‍ നിശ്ചയിച്ച ബസ് സമരമാണ് മാറ്റിയത്.

Advertisment

publive-image

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം.മനോജിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് സമരം മാറ്റിയതെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.ലിങ്ക് റോഡ് കേന്ദ്രീകരിച്ചുള്ള ബസ് സര്‍വീസ് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കുള്ളത്.

ഇതു സംബന്ധിച്ച്‌ കളക്ടര്‍, ആര്‍ഡിഒ, ആര്‍ടിഒ തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്‍കിയിട്ടും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്ത അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Advertisment