Advertisment

സഖ്യം രൂപീകരിച്ചതിലൂടെ എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയെ സഹായിക്കുന്നു: കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് എസ്.പിയും ബി.എസ്.പിയും രൂപീകരിച്ച സഖ്യം ബി.ജെ.പിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍ സിങ്. ഇരുപാര്‍ട്ടികളും ബി.ജെ.പിയുടെ പദ്ധതിയില്‍ വീണ് പോയെന്നും സിങ് ആരോപിച്ചു.

Advertisment

publive-image

മതേതരപാര്‍ട്ടികള്‍ ഭിന്നിച്ച് നില്‍ക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിനോട് സംസാരിക്കാനുള്ള സന്നദ്ധതപോലും ഇരുപാര്‍ട്ടികളും കാണിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

അഖിലേഷിന്റെയും മായാവതിയുടെയും സഖ്യം യു.പി അസംബ്ലി തെരഞ്ഞെടുപ്പ് വരെ നീണ്ട് നില്‍ക്കുമോയെന്ന് പറയാന്‍ കഴിയില്ലെന്നും സിങ് പറഞ്ഞു. സഖ്യം രൂപീകരിച്ചിട്ട് പോലും റാഫേല്‍ വിഷയത്തിലടക്കം മോദിയെ വിമര്‍ശിക്കാന്‍ അഖിലേഷും മായാവതിയും തയ്യാറാവുന്നില്ലെന്നും ആര്‍.പി.എന്‍ സിങ് പറഞ്ഞു.

ശനിയാഴ്ച നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മായാവതിയും അഖിലേഷും സഖ്യം രൂപീകരിച്ചെന്ന് പ്രഖ്യാപിച്ചത്. 38 സീറ്റുകള്‍ വീതം മത്സരിക്കുമെന്ന് പ്രഖ്യാപിച്ച രണ്ട് പാര്‍ട്ടികളും രണ്ട് സീറ്റുകളാണ് ഒഴിച്ചിട്ടത്.

ഉത്തര്‍പ്രദേശില്‍ സഖ്യസാധ്യതകള്‍ ഇല്ലെന്ന് തീര്‍ച്ചയായതോടെ 80 സീറ്റുകളിലും ഒന്നിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Advertisment