Advertisment

ബൈജൂസ് ആപ്പ് സ്ഥാപകന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ഉപദേശകനാകുന്നുവെന്ന പ്രചരണം തെറ്റ് ; സത്യാവസ്ഥ ഇതാണ് ..

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോഴിക്കോട് : ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ വിദ്യാഭ്യാസമേഖലയെ പ്രതിനിധീകരിച്ച് ഉപദേശകനാകുന്നുവെന്ന പ്രചരണം തെറ്റ്. ക്രൗഡ് ഫണ്ടിംഗ് അടക്കം ആലോചിക്കാനുള്ള പൊതുസമിതിയിലെ അംഗം മാത്രമാണ് ബൈജു. ഇത് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

Advertisment

publive-image

കേരളം പുനര്‍നിര്‍മ്മിക്കാനുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റിവില്‍ മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയില്‍ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ബൈജുവിനെ ഉള്‍പ്പെടുത്തിയെന്ന തരത്തില്‍ തിങ്കളാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരമുണ്ടായിരുന്നു. അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ അടക്കമുള്ളവര്‍ ഈ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.

ഇത് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവാണെന്നും ഉപദേശകനെന്ന തസ്തിക ബൈജുവിന് നല്‍കിയിട്ടില്ലെന്നുമാണ് റീബില്‍ഡ് കേരളയുടെ വെബ്‌സൈറ്റിലുള്ളത്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രിമാര്‍, കേരളത്തിലെ മന്ത്രിമാര്‍, ഉന്നത ഉദ്യാഗസ്ഥര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് ആയിട്ടുള്ള കമ്മറ്റിയില്‍ വിദേശത്തും സ്വദേശത്തും ഉള്ള ചില വ്യക്തിത്വങ്ങളെ പൊതുവായി ഉള്‍പ്പെടുത്തിയിരുന്നു. മുരളി തുമ്മാരുകുടി, എം.എ യൂസഫലി, ആലീസ് വൈദ്യന്‍ മുതലായ വ്യക്തികള്‍ക്കിടയില്‍ ഒരു പേരാണ് ബൈജു രവീന്ദ്രന്‍.

Advertisment