Advertisment

തിരുവനന്തപുരത്തുകാരനായത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു ; മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ദിവാകരന്‍ ; പോളിങ് ശതമാനത്തിലെ വർധനവ് ഗുണം ചെയ്യും

New Update

തിരുവനന്തപുരം: താന്‍ തിരുവനന്തപുരത്തുകാരനായത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

Advertisment

publive-image

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കോൺഗ്രസിന്റെ വോട്ട് മറഞ്ഞിട്ടുണ്ട്. ഇത് മറ്റ് രണ്ടു മുന്നണികൾക്കും ലഭിക്കും. തീരദേശ വോട്ടുകൾ ഇടത്മുന്നണിക്ക് അനുകൂലമാകുമെന്നും ദിവാകരന്‍ വ്യക്തമാക്കി.

സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തിൽ നിർണായക പങ്കുവഹിക്കും. പോളിങ് ശതമാനത്തിലെ വർധനവ് ഗുണം ചെയ്യും. വോട്ടിംഗ് ശതമാനം വർധിച്ചാൽ ഇടതുപക്ഷം ജയിക്കുമെന്നുറപ്പാണെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment