Advertisment

റിയാദ് കെ എം സി സി സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ്: സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുമ്പോഴും സഹോദര സമുദായങ്ങളെ നെഞ്ചോട് ചേർത്ത മഹാനായ നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുപ്പത്തിയെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും കേരള ജനതയുടെ ഹൃദയത്തിൽ ഒളിമങ്ങാത്ത ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന സി.എച്ചിന്റെ കർമ്മ ചൈതന്യമാണ്‌ ആ രണ്ടക്ഷരത്തെ അനശ്വരമാക്കി നില നിർത്തുന്നത്.

Advertisment

publive-image

റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ അഡ്വ.ഹബീബ് റഹ് മാൻ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്ക്കാരിക, വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളുടെ നേട്ടങ്ങൾ അനുഭവിക്കുന്നവരാണ്‌ ഇന്നത്തെ തലമുറയെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. കെ.ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.

എ.യു.സിദ്ദീഖ് (സി.എച്ചെന്ന രാഷ്ട്രീയക്കാരൻ), ജാഫർ സാദിഖ് പുത്തൂർ മഠം (സി.എച്ചെന്ന വ്യക്തി), ജാബിർ വാഴമ്പുറം (സി.എച്ചിന്റെ യാത്ര), സിറാജ് വള്ളിക്കുന്ന് (നിയമസഭയിലെ സി.എച്ച്) എന്നിവർ സി.എച്ചിനെ അനുസ്മരിച്ചു. അഡ്വ. ഹബീബ് റഹ് മാൻ മുഖ്യപ്രഭാഷണം നടത്തി.

publive-image

പി.സി അലി വയനാട്, മാമുക്കോയ ഒറ്റപ്പാലം, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റർ, കബീർ വൈലത്തൂർ, സഫീർ തിരൂർ, അഷ് റഫ് അച്ചൂർ, അബ്ദുറഹ് മാൻ ഫറോക്ക്, ഷാഫി സെൻഞ്ച്വറി, ശൗക്കത്ത് പാലപ്പള്ളി, അൻ വർ കണ്ണൂർ, മുസ്തഫ വേളൂരാൻ, ആഷിക്ക് കൊച്ചി എന്നിവർ നേതൃത്വം നൽ കി. ജാഫർ തങ്ങൾ ഖിറാ അത്ത് നടത്തി. സുബൈർ അരിമ്പ്ര സ്വാഗതവും ജലീൽ തിരൂർ നന്ദിയും പറഞ്ഞു.

 

Advertisment