സി കെ വിനീത് പറയുന്നു; ‘ആ സിസർകട്ട് ആണ് എന്നെ ഫുട്ബോളറാക്കിയത് ‘

സ്പോര്‍ട്സ് ഡസ്ക്
Friday, October 12, 2018

Image result for c k vineeth

താന്‍ എങ്ങനെയാണ് ഫുട്ബോള്‍ താരമായതെന്ന് തുറന്നുപറഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം സി കെ വിനീത്. സിസേഴ്സ് കപ്പ് ഫൈനലില്‍ തന്റെ ഹീറോ ആയ ഐഎം വിജയന്‍ നേടിയ സിസര്‍കട്ട് ഗോളാണ് തന്നെ ഫുട്ബോള്‍ താരമാക്കിയതെന്ന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സി കെ വിനീത് പറയുന്നു.

Image result for c k vineeth

ആ സിസര്‍കട്ടിന്റെ ചിത്രം പിറ്റേന്ന് പത്രങ്ങളിലെല്ലാം വന്നിരുന്നു. അത് വെട്ടിയെടുത്ത് തന്റെ ചുമരില്‍ ഒട്ടിച്ചുവെച്ചിരുന്നുവെന്നും സി കെ വിനീത് പറഞ്ഞു. ഐഎസ്എല്ലിലെ ആദ്യ രണ്ട് കളികളിലും പകരക്കാരനായാണ് സി കെ വിനീത് കളിച്ചത്.

കൊല്‍ക്കത്തക്കെതിരെ പകരക്കാനായി ഇറങ്ങിയ വിനീത് മിന്നുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു. കൊല്‍ക്കത്തക്കെതിരെ ജയിച്ച ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് സമനില വഴങ്ങിയിരുന്നു. രണ്ട് കളികളില്‍ നാലു പോയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള സമ്പാദ്യം.

×