Advertisment

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത്...ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന് വ്യാജപ്രചാരണം...ബ്‌ളാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല... കരിയര്‍ നശിപ്പിക്കാന്‍ നീക്കമെന്നും സി കെ വിനീത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേരള ബ്‌ളാസ്റ്റേഴ്‌സ് ഒദ്യോഗിക ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത് പോലീസില്‍ പരാതി നല്‍കി. ബോള്‍ബോയിയെ അസഭ്യം പറഞ്ഞുവെന്നതടക്കം , തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതായി വിനീത് കുറ്റപ്പെടുത്തി.

Advertisment

publive-image

ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായ അനുഭവമാണ് നേരിടുന്നതെന്നും വിനീത് വ്യക്തമാക്കുന്നു. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നില്‍. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്നും സി കെ വിനീത് പറയുന്നു. ഇനി സഹിക്കാനാവില്ലെന്നതിനാലാണ് പരാതി.

ആരാധകരുടെ എണ്ണത്തിന്റെ കണക്കില്‍ മാത്രമാണ് മഞ്ഞപ്പട മുന്നില്‍. സമീപനത്തില്‍ മഞ്ഞപ്പട മോശമെന്നും സി കെ വിനീത് ആരോപിക്കുന്നു. മിക്ക ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കും പരാതിയെന്നും വനീത്. ബ്‌ളാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും

അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നെന്നും സി കെ വിനീത് വിശദമാക്കുന്നു.

Advertisment