Advertisment

സി എന്‍ ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

author-image
അനൂപ്. R
Updated On
New Update

തൃശ്ശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ പത്തിനാണ് സംസ്‌കാര ചടങ്ങ്. ആയിരങ്ങളാണ് ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച ഇടങ്ങളിലൊക്കെ ഒഴുകിയെത്തിയത്.

publive-image

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്‍ , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ഇന്നലെ സി. എന്‍ ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

C N BALAKRISHNAN FUNERAL TODAY
Advertisment