Advertisment

70 കാരുണ്യ ഭവനങ്ങൾ കൈമാറി സിഎ മുഹമ്മദ് റഷീദ്

New Update

publive-image

Advertisment

തൃപ്രയാർ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ഇതിനകം 70 കാരുണ്യ ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് കൈമാറിയതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദ് പറഞ്ഞു.

കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിനു വീടുകളാണ് ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായി

നിർമ്മിച്ചു നൽകിയത്. ജില്ലയിൽ പതിനഞ്ചോളം വീടുകളുടെ നിർമാണം നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.

മത രാഷ്ട്രീയ ഭേദമില്ലാതെ അർഹരായ ആളുകൾക്ക് വീടു നൽകുന്ന ഒരു ഭവന പദ്ധതി മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാൻ കഴിയില്ല.

പാവപ്പെട്ടവരുടെ ഭവനപദ്ധതി സർക്കാർ പോലും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുമ്പോഴാണ് മുസ്ലിം ലീഗിന്റെ ഈ നിസ്തുലമായ പ്രവർത്തനം.

നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ നിർമ്മിച്ച നാലാമത്തെ ബൈത്തുറഹ്മ നാട്ടിക മസ്ജിദ് സെന്ററിൽ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയനിൽ അംഗമായിരുന്ന പരേതനായ പതിയാപറമ്പത്ത് മൂസയുടെ വിധവ സുലൈഖക്ക്‌ വീട് നൽകി സംസാരിക്കുകയായിരുന്നു മുഹമ്മദ് റഷീദ്.

വിവിധ കെഎംസിസി കമ്മിറ്റികളുടെയും, സമൂഹത്തിലെ നന്മനിറഞ്ഞ ഒട്ടനേകം വ്യക്തികളുടെയും സഹായത്താൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെൽ പഞ്ചായത്ത് കമ്മിറ്റികളാണ് ജില്ലയിൽ 70 വീടുകൾ പണിതീർത്തതെന്നും 5 കോടി രൂപ ഇതിനായി ചിലവഴിച്ചു കഴിഞ്ഞുവെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

ശിഹാബ് തങ്ങൾ റിലീഫ് സെൽ നാട്ടിക പഞ്ചായത്ത് ചെയർമാൻ കെ എ ഷൗക്കത്തലി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി മുഖ്യപ്രഭാഷണം നിർവഹിച്ചു.

നാട്ടിക മഹല്ല് ഖത്തീബ് അഷ്റഫ് മിസ്ബാഹി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്,ഡി സി സി ജനറൽ സെക്രട്ടറി വി ആർ വിജയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചക്രപാണി പുളിക്കൽ, മുസ്ലിം ലീഗ്‌ നിയോജക മണ്ഡലം സെക്രട്ടറി പി എ ഫഹദ് റഹ്മാൻ പഞ്ചായത്ത് ട്രഷറർ പി എച് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

thrissur news muslim league
Advertisment