Advertisment

പൗരത്വ വിവേചനത്തിനെതിരായ ഹര്‍ജികള്‍ വാദത്തിനെടുത്തത് ശുഭ സൂചനയാണെന്ന് കെ.പി.എ.മജീദ്

New Update

കോഴിക്കോട്: പൗരത്വ വിവേചനത്തിനെതിരായ ഹര്‍ജികള്‍ വാദത്തിനെടുത്തത് ശുഭ സൂചനയാണെന്നും ജനാധിപത്യത്തിന്‍റെ എല്ലാ സാധ്യതകളും ഉപയോഗിച്ച്‌ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്.

Advertisment

publive-image

ജനകീയ പ്രക്ഷോഭങ്ങളും പാര്‍ലമെന്‍റിലെ ഇടതടവില്ലാത്ത ജാഗ്രതയോടെയുള്ള ചുവടുകളും കോടതികളിലെ വ്യവഹാരങ്ങളുമായി മുസ്‌ലിംലീഗ് തനിച്ചും കൂട്ടായും നീതിക്കായുളള പാതയിലാണ്. അമിത്ഷാ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോള്‍ അതിന്‍റെ ഭരണഘടനാ സാധുത ഉയര്‍ത്തിയാണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റില്‍ തടസ്സം ഉന്നയിച്ചത്. എന്നാല്‍, ഭൂരിപക്ഷത്തിന്‍റെ തിണ്ണമിടുക്കില്‍ ആദ്യം ലോക്‌സഭയിലും തുടര്‍ന്ന് രാജ്യസഭയില്‍ അതു പാസാക്കി.

പൗരത്വ വിവേചന നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി സ്റ്റേയും തീര്‍പ്പുമുണ്ടാക്കാത്തത് സന്തോഷകരമല്ലെങ്കിലും വാദത്തിന് എടുക്കുക്കുന്നു എന്നുള്ളത് പ്രതീക്ഷക്കു വക നല്‍കുന്നതാണെന്നും അതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് അണുവിട വീഴ്ചയില്ലാത്ത ജാഗ്രതയോടെ നീതിക്കായ തുടര്‍ന്നും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

caa harjikpa majeeth
Advertisment