Advertisment

പൗരത്വ ഭേദഗതിയെ അനുകൂലിക്കാത്ത ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നെന്ന് വര്‍ഗീയ പ്രചരണം; ബിജെപി എംപിയ്‌ക്കെതിരെ അഭിഭാഷകന്‍റെ പരാതി

New Update

കുറ്റിപ്പുറം :ഉടുപ്പി- ചിക്മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭാ കരന്തലജെയുടെ വ്യാജ ട്വിറ്റര്‍ പ്രചരണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍റെ പരാതി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലുണ്ടായ കുടിവെള്ള പ്രശ്‌നത്തെയാണ് വര്‍ഗീയ പ്രചരണത്തിനായി കരന്തലജെ ഉപയോഗിച്ചത്.

Advertisment

publive-image

പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാവുകയും വെള്ളത്തിനായി പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍, സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ഉടമ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കാത്തതുകൊണ്ട് ഹിന്ദുക്കള്‍ക്ക് വെള്ളമെടുക്കാന്‍ ഉടമ അനുവദിച്ചില്ല എന്ന തരത്തിലാണ് ബിജെപി എംപി വാര്‍ത്ത പ്രചരിപ്പിച്ചത്.

ഹിന്ദു - മുസ്ലീം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലേയും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ കലാപങ്ങളുള്‍പ്പടെയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

സാധാരണക്കാരുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്തുത പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 A വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സുഭാഷ് ചന്ദ്രന്‍ പരാതിയില്‍ പറയുന്നു.പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് ഡിവൈഎഫ്‌ഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനാണ് പരാതിക്കാരന്‍.

caa issue complaint
Advertisment