Advertisment

സി.എ.എ, എൻ.ആർ.സി: ജനകീയ പോരാട്ടങ്ങൾക്കു മുന്നിൽ ഭരണകൂടം മുട്ടുമടക്കും : ഉമർ ഖാലിദ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: രാജ്യത്ത് മതപരമായ വിഭജനം സൃഷ്ടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ നടക്കുന്ന ജനകീയ പോരാട്ടങ്ങൾക്ക് മുന്നിൽ ഫാസിസ്റ്റ് ഭരണകൂടം മുട്ടുമടക്കുമെന്ന് ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദ്.''ഒക്വുപ്പൈ സ്ട്രീറ്റ് '' എന്ന തലക്കെട്ടിൽ പാലക്കാട് വിദ്യാർത്ഥി യുവജനക്കൂട്ടായ്മ പുതുവത്സര രാവിൽ സംഘടിപ്പിച്ച പ്രതിഷേധ ചത്വരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

Advertisment

publive-image

സമൂഹത്തിന് രാഷ്ട്രീയ ദിശ ബോധം പകരുന്നത് കാമ്പസുകളാണ്. ഏറ്റവുമൊടുവിൽ സി.എ.എ വിരുദ്ധ പോരാട്ടങ്ങളിലടക്കം ജാമിഅ മില്ലിയ്യ, അലീഗഢ് യൂണിവേഴ്സിറ്റികളിലെ പ്രക്ഷോഭങ്ങൾ മുന്നിൽ വെച്ച് അത് സമർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർത്ഥി യുവജനങ്ങൾ അണിനിരന്ന ചത്വരം ജില്ലയിലെ ഏറ്റവും വലിയ പ്രക്ഷോങ്ങളിലൊന്നായി.2019 ഡിസം.31 ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് പ്രതിഷേധ പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

publive-image

തുടർന്ന് സുൽത്താൻപേട്ട വഴി 6 മണിക്ക് പ്രകടനം കോട്ടമൈതാനിയിൽ സമാപിക്കുകയും 2020 ജനു.1 ബുധനാഴ്ച രാവിലെ 8 മണി വരെ പ്രതിഷേധ ചത്വരം തീർക്കുകയും ചെയ്തു. സി.എ.എ വിരുദ്ധവും ഫാസിസ്റ്റ് വിരുദ്ധവുമായ സന്ദേശങ്ങളുയർത്തുന്ന മുദ്രാവാക്യങ്ങളും കലാവിഷ്ക്കാരങ്ങളും പരിപാടിയിൽ അരങ്ങേറി.പ്രതിഷേധക്കഞ്ഞി വെച്ചു.പുതുവത്സരം പുലരുന്ന 12 മണിക്ക് സി.എ.എ വിരുദ്ധ സന്ദേശങ്ങളുയർത്തുന്ന ബലൂണുകൾ ആകാശത്തേക്ക് വിടുകയും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് സമര പ്രതിജ്ഞ പുതുക്കുകയും ചെയ്തു.

വിവിധ സന്ദർഭങ്ങളിലായി കെ.ശങ്കരനാരായണൻ, കെ.പി സുരേഷ് രാജ്, റാനിയ സുലൈഖ, ആൽബർട്ട്, പേച്ചി മുത്തു,  വി.പി നിസാമുദ്ദീൻ, ഉമർ ആലത്തൂർ, ഫസ്ന മിയാൻ, ഷിനാഫ്, ഷാജഹാൻ, ഷഹിൻ വെട്ടം, അബ്ദുൽ ജലീൽ,

എം.ബി മിനി, ഫസ്ന മിയാൻ, ഷമീമ സക്കീർ, കെ.സി നാസർ, എം.സുലൈമാൻ, മുസ്തബ്ശിർ, ഷമീമ സക്കീർ, കെ.എം ബീവി, സദ്ദാം ഹുസൈൻ, ഷാജഹാൻ, ഷമീർ, റഷാദ് പുതുനഗരം, അഫ്സൽ മംഗലം, അക്ബർ അലി,

ഫിറോസ്,ലുഖ്മാൻ ആലത്തൂർ,സെൻട്രൽ യൂണിവേഴ്സിറ്റി പ്രതിനിധികളായ ഫർഹാൻ സുബൈരി (അലീഗഢ് ), ബിലാൽ ( ജാമിഅ മില്ലിയ്യ), ഹിബ തൃത്താല(ദൽഹി യൂണിവേഴ്സിറ്റി), തബ്ശീർ ശർഖി (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), തബ്സീം(മദ്രാസ് യൂണിവേഴ്സിറ്റി) എന്നിവർ പ്രതിഷേധ ചത്വരത്തെ വിവിധ സന്ദർഭങ്ങളിലായി അഭിസംബോധന ചെയ്തു സംസാരിച്ചു.

 

Advertisment