Advertisment

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിരോധം ഒറ്റക്കെട്ടായതും ജനാധിപത്യപരവുമാണ് ...വ​ര്‍​ഗീ​യ ശ​ക്തി​കള്‍ക്ക് എ​തി​രേ പ്ര​തി​ക​രി​ക്കാ​ന്‍ ആ​രു​ടെ​യും ട്യൂ​ഷ​ന്‍ വേ​ണ്ട; മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍

New Update

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​ര്‍​ഗീ​യ ശ​ക്തി​കള്‍ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​ന്‍ ആ​രു​ടെ​യും ട്യൂ​ഷ​ന്‍ വേ​ണ്ടെ​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. 'പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രാ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ള്‍​​​ക്കു പി​​​ന്നി​​​ല്‍ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളാ​​​ണെ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു' എ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി.

Advertisment

publive-image

ആ​​​ര്‍​​​എ​​​സ്‌എ​​​സി​​​ന്‍റെ​​​യും എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ​​​യും വ​​​ര്‍​​​ഗീ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണു കേ​​​ര​​​ളം എ​​​ന്ന​​​തു​​കൊ​​​ണ്ട് അ​​​സ്വ​​​സ്ഥ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ സം​​​സ്കാ​​​ര​​​ത്തി​​​ന് ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ല്‍ പ​​​റ​​​ഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തെ പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി ആയുധമാക്കിയ സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ പരാമര്‍ശം വസ്തുതാവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചില സമരങ്ങളില്‍ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെപ്പറ്റി പരാമര്‍ശിച്ചത് ഉത്തമബോദ്ധ്യത്തിലാണ്. സംഘപരിവാറിന്‍റെ വര്‍ഗീയ അജന്‍ഡ തകര്‍ക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണെന്ന ബോദ്ധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേയ്ക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിരോധം ഒറ്റക്കെട്ടായതും ജനാധിപത്യപരവുമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്‍റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകര്‍ക്കാനും ചിലര്‍ക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാര്‍ക്ക് കേരളം ഒന്നിച്ചു നിന്ന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

caa prathishedam
Advertisment