Advertisment

മഴയ്ക്ക് ശമനമില്ല. കണ്ണൂർ ജില്ലയിൽ അങ്കണവാടികൾ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂർ∙ കനത്ത മഴയെത്തുടർന്ന് കണ്ണൂർ ജില്ലയിൽ അങ്കണവാടികൾ മുതല്‍ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാല്‍ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

kannur
Advertisment