Advertisment

കേരളാ പത്രപ്രവർത്തക അസോസിയേഷൻ കലണ്ടർ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ പുതിയടത്തുചാലീൽ പ്രകാശനം ചെയ്തു

New Update

publive-image

കോട്ടയം : കേരളാ പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുറത്തയിറക്കിയ കലണ്ടറിന്റെ മീനച്ചിൽ താലൂക്കിലെ രാമപുരം മേഖലാതല പ്രകാശനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ പുതിയടത്തുചാലീൽ രാമപുരം പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ഒ അജേഷ്കുമാറിന് നൽകി നിർവ്വഹിച്ചു.

സ്റ്റേഷൻ പിആർ ഒ സിബി കെ തങ്കപ്പൻ, അസോസിയേഷൻ പ്രത്യേക സംസ്ഥാന കമ്മിറ്റി ക്ഷണിതാവും വൈക്കം താലൂക്ക്കമ്മിറ്റി സെക്രട്ടറിയുമായ ബെയ്ലോൺ എബ്രാഹം, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കുര്യനാട്, രാമപുരം മേഖല പ്രസിഡന്റ് എം.ആർ രാജു രാമപുരം എന്നിവർ പങ്കെടുത്തു.

calender prakashanam5
Advertisment