Advertisment

കാലിക്കറ്റ് സർവകലാശാലയിൽ സംഘ്പരിവാർ വി സിയെ അവരോധിക്കാൻ അനുവദിക്കില്ല': ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്

New Update

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിൽ സംസ്ഥാന സർക്കാർ നോമിനിയായ പ്രഫ.കെ.എം സീതിയുടെ നിയമനം വൈകിപ്പിച്ച് അദ്ദേഹത്തെ പ്രായാധിക്യ പ്രശ്‌നമുന്നയിച്ചു അയോഗ്യനാക്കാനും ബി.ജെ.പി നോമിനിയെ തൽസ്ഥാനത്ത് അവരോധിക്കാനുള്ള കേരള ഗവർണർ ആരിഫ് ഖാൻ്റെ നീക്കം അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്.

Advertisment

സർക്കാർ നോമിനിയാരെന്നത് സംബന്ധിച്ച വിവരവും നോമിനികളെ ഇൻറർവ്യൂ ചെയ്ത സെർച്ച് കമ്മിറ്റിയുടെ മിനുട്സും ദിവസങ്ങൾക്ക് മുമ്പേ ലഭിച്ചിട്ടും ഗവർണർ നിയമനം മനപൂർവം വൈകിപ്പിക്കുകയാണ്.60 ഉം അതിന് മുകളിൽ വയസുള്ളവരും കാലിക്കറ്റ് സർവകലാശാല വി.സിയാകാൻ പാടില്ലെന്ന നിയമത്തെ മുന്നിൽ വെച്ച് പ്രഫ. സീതിക്ക് 60 വയസ് തികയും വരെ ഗവർണർ നിയമനം നടത്തിയില്ല.

മെയ് 28 നകം നിയമനം നടത്തണമെന്ന് മുഖ്യമന്ത്രിയടക്കം ആവശ്യപ്പെട്ടിട്ടു കൂടിയാണ് ബി.ജെ.പി താത്പര്യത്തിന് വഴങ്ങി ഗവർണർ നിയമനം വൈകിപ്പിക്കുന്നത്.മറുവശത്ത് ബി.ജെ.പി നോമിനിയായ സി.എ ജയപ്രകാശിനെ നിയമിക്കാനായി സെർച്ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി എം.ജഗദീഷ്കുമാർ കൊണ്ടു പിടിച്ച ശ്രമം നടത്തുന്നതിലൂടെ സംഘ്പരിവാർ നാവായി എന്നും അറിയപ്പെടുന്ന ഗവർണറുടെ ലക്ഷ്യമെന്താണെന്ന് മറനീക്കി പുറത്തു വരികയാണ്.

രാജ്യത്തെ ഉന്നത വിദ്യാഭ്യസ രംഗത്തും സർവകലാശാലകളിലും നടപ്പിലാക്കാൻ ശ്രമിക്കുന്ന കാവിവത്ക്കരണം തന്നെയാണ് കാലിക്കറ്റ് വി.സി നിയമനത്തിലും സംഘ്പരിവാർ ലക്ഷ്യമിടുന്നത്. എന്നാൽ കേരളീയ സമൂഹം ഇതിനെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കും. സർവകലാശാല കേന്ദ്രീകരിച്ചും രാജ്ഭവൻ കേന്ദ്രീകരിച്ചും ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഫ്രറ്റേണിറ്റി കാലിക്കറ്റ് സർവകലാശാല കമ്മിറ്റി അറിയിച്ചു.കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സർവകലാശാല കൺവീനർ കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

Advertisment