Advertisment

കുവൈറ്റിലെ പ്രവാസികള്‍ക്ക് ക്രിസ്മസ് വിഭവങ്ങള്‍ റെഡി ; ജറുസലേം ചിക്കന്‍ , കുഞ്ഞച്ചന്‍ താറാവ് , കത്തോലിക്കാ മീന്‍പെരളന്‍ , സിറിയന്‍ ഫിഷ്‌കറി , മാനിറച്ചി, എല്ലും കപ്പയും - എന്തിനാ കുഞ്ഞേ ക്രിസ്മസിന് ഈ വിമാനമൊക്കെ പിടിച്ച് നാട്ടില്‍ പോകുന്നത് ; റിലാക്‌സേഷന്‍ ഇവിടില്ലേ..

New Update

കുവൈറ്റ് : ആഘോഷ സമയങ്ങളിലാണ് പ്രവാസികളില്‍ ഗ്രഹാതുരത ഏറ്റവും അധികം ഫീല്‍ ചെയ്യുന്നത്. ഓണം, ക്രിസ്മസ്, റംസാന്‍ , ഈസ്റ്റര്‍ എല്ലാം ആഗതമാകുമ്പോള്‍ പ്രവാസികളില്‍ ഉണ്ടാകുന്ന വികാരത്തെയാണ് പലരും നൊസ്റ്റാള്‍ജിയ എന്ന് പേരിട്ട് വിളിക്കുന്നത്.

Advertisment

publive-image

പ്രവാസികളുടെ ഈ വൈകാരിക തലങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പ്രവാസ മണ്ണിലെ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാനാണ് സംഘടനകളും സ്ഥാപനങ്ങളും ഒക്കെ ശ്രമിക്കുന്നത്. അക്കൂട്ടത്തില്‍ മികച്ച ഒരു ചുവടുവയ്പ്പാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് മാത്രം സാല്‍മിയയിലെ മറീന മാളിന് എതിര്‍വശത്ത് തുടക്കം കുറിച്ച കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് നടത്തിയിരിക്കുന്നത്.

publive-image

ക്രിസ്മസിനെ മലയാളിയുടെ നാടിന്‍റെ രുചിയും ഗന്ധവുമുള്ള ഒരാഘോഷമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് കാലിക്കറ്റ് ലൈവ് . അതിനനുസരിച്ചുള്ള വിവഭവങ്ങളാണ് ക്രിസ്മസ് സ്‌പെഷ്യലായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

വിഭവങ്ങളുടെ പേരില്‍ തന്നെയുണ്ട് പ്രത്യേകതകള്‍


റസ്റ്റോറന്റിലേക്ക് കടന്നുചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് സാന്തേ ബേബി വെല്‍ക്കം ഡ്രിങ്കാണ്. സ്റ്റാര്‍ട്ടേഴ്‌സ് ആയി ലൈവായി ഒരുക്കിയിരിക്കുന്നത് ബാങ്കോക്ക് പ്രോണ്‍ , ജറുസലേം ചിക്കന്‍ , ഡെവിള്‍സ് ബീഫ് എന്നിവയാണ്.

ലൈവായി സ്‌പെഷ്യല്‍ പ്ലം കേക്ക് ഉണ്ടാക്കി നല്‍കുന്നു. ക്രിസ്മസ് വിഭവങ്ങളില്‍ മുന്‍ഗണന മറ്റ് ചിലതിനാണ് . നാട്ടില്‍ ദുര്‍ലഭമായ മാനിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് സ്‌പെഷ്യലാണ്.

publive-image

കുട്ടനാടന്‍ താറാവ് കറി, കുഞ്ഞച്ചന്‍ മുയല്‍ മപ്പാസ് , നസ്രാണി ബീഫ് , കത്തോലിക്കാ മീന്‍ പെരളന്‍ , തുര്‍ക്കി കുരുമുളക് റോസ്റ്റ് , സിറിയന്‍ ഫിഷ് കറി, എല്ലും കപ്പയും , കള്ളപ്പം , വട്ടയപ്പം , നെയ്‌ച്ചോര്‍ , ഇടിയപ്പം എന്നിവയൊക്കെ മലയാളികളുടെ മാസ്റ്റര്‍പീസ് വിഭവങ്ങളെന്ന നിലയിലാണ് കാലിക്കറ്റ് ലൈവ് ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് സ്‌പെഷ്യല്‍ ഊണ് ഒരുക്കിയിരിക്കുന്നതും തനി മലയാളി സ്റ്റൈലില്‍ തന്നെ . ചോറിനൊപ്പം മീന്‍ വറ്റിച്ചത്, ബീഫ് ഉലത്തിയത് , മീന്‍ പൊള്ളിച്ചത്‌ , ചിക്കന്‍ പെരളന്‍, ചിക്കന്‍ ഫ്രൈ , അച്ചാര്‍ , പായസം എന്നിങ്ങനെ വിഭവങ്ങള്‍ അനവധി .

publive-image

ഇവയൊക്കെ കുവൈറ്റില്‍ തന്നെ ഒരുക്കിയിരിക്കുന്നത് കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് ഇങ്ങനെയാണ് ; - " എന്തിനാ കുഞ്ഞേ ക്രിസ്മസ് ആഘോഷിക്കാന്‍ ഈ വിമാനമൊക്കെ പിടിച്ച് നാട്ടില്‍പോകുന്നത് . കാലിക്കറ്റ് ലൈവില്‍ ചെന്നാല്‍ ഒത്തിരി റിലാക്‌സേഷന്‍ ഉണ്ടല്ലോ.... !  " എന്ന് ! 

  

kuwait kuwait latest calicut live
Advertisment