കുവൈറ്റ് മലയാളികള്‍ക്ക് വീട്ടില്‍ വിഷു സദ്യയൊരുക്കി കാലിക്കട്ട് ലൈവിന്‍റെ വിഷുക്കൈനീട്ടം !!

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 8, 2018

കുവൈറ്റ്:  കേരളത്തിലെ കാര്‍ഷികോത്സവമാണെങ്കിലും മലയാളികള്‍ ഉള്ളിടത്തെല്ലാം വിഷു ആഘോഷമാണ്. അത് മലയാണ്മയുടെ മഹത്വം ! വിഷുവിന് മലയാളികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന രണ്ടു കാര്യങ്ങള്‍ കണിയും സദ്യയുമാണ്‌. ഇത് രണ്ടുമില്ലാതെ വിഷുവില്ല.

ഇത്തവണ വിഷുവിന് ഗൃഹാതുരത മനസ്സില്‍ സൂക്ഷിക്കുന്ന കുവൈറ്റിലെ മലയാളികള്‍ക്ക് വിഷു കൈനീട്ടവുമായി എത്തിയിരിക്കുകയാണ് കാലിക്കട്ട് ലൈവ്. മലയാളികള്‍ക്ക് അവര്‍ താമസിക്കുന്ന വീട്ടില്‍ വിരുന്നൊരുക്കിയാണ് കാലിക്കട്ട് ലൈവിന്റെ ഇത്തവണത്തെ പുതുമയുള്ള വിഷു ആഘോഷം.

10 പേരിലധികമുള്ള ഓര്‍ഡറുകള്‍ക്ക് അതാത് വീടുകളില്‍ വിഷു സദ്യ ഒരുക്കുമെന്നതാണ് കാലിക്കട്ട് ലൈവ് റസ്റ്ററന്റ് പറയുന്നത്. ഒപ്പം ടെയ്ക്ക് എവേ സൌകര്യവും ഒരുക്കിയിരിക്കുന്നു.

വീട്ടിലുണ്ടാക്കുന്ന അതേ രീതിയില്‍ മലയാളികളുടെ പരമ്പരാഗത ശൈലിയിലുള്ള വിഷു സദ്യ ഒരുക്കാന്‍ പ്രത്യേക പാചക വിദഗ്ധരെ വരെ അണിനിരത്തിയാണ് കാലിക്കട്ട് ലൈവിന്റെ മുന്നൊരുക്കങ്ങള്‍.

എല്ലാവര്‍ക്കും റസ്റ്റോറന്റിലെത്തി സദ്യ ഉണ്ണുക പ്രായോഗികമല്ല. മാത്രമല്ല വീട്ടിലിരുന്ന് വിഭവ സമൃദ്ധമായ സദ്യ ഉണ്ണുന്നതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്.

പലപ്പോഴും തിരക്ക് കാരണം അതിനു കഴിയാറില്ലെന്ന് മാത്രം. സാധനങ്ങള്‍ വാങ്ങിക്കൂട്ടാനും പാചകം ചെയ്യാനുമൊക്കെ സമയം വേണം. ആ അസൌകര്യങ്ങള്‍ മനസിലാക്കിയാണ് കാലിക്കട്ട് ലൈവ് വീട്ടില്‍ വിരുന്നൊരുക്കുന്നത്.

വീട്ടിലൊരുക്കുന്ന വിരുന്നിലാണെങ്കിലും ഇലയിലാകും സദ്യ വിളമ്പുക. അതും പരമ്പരാഗത രീതിയില്‍ തന്നെ ഉപ്പ് മുതല്‍ ഒടുവില്‍ പരിപ്പ് പായസവും പാലട പ്രഥമനും വരെ വിളമ്പും.

ഉപ്പിന് പിന്നാലെ വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, പുളിയിഞ്ചി, മാങ്ങാ അച്ചാര്‍, നാരങ്ങാ അച്ചാര്‍, മെഴുക്ക്‌ പുരട്ടി, തോരന്‍, പച്ചടി, ബീറ്റ്റൂട്ട് പച്ചടി, പൈനാപ്പിള്‍ കിച്ചടി, ഓലന്‍, അവിയല്‍, കൂട്ടുകറി, കുറുക്ക് കാളന്‍, പപ്പടം, പഴം, ചോറ്, പരിപ്പും നെയ്യും, മാമ്പഴ പുളിശ്ശേരി, സാമ്പാര്‍, രസം, മോര്, പരിപ്പ് പ്രഥമന്‍, പാലട പായസം, ഇങ്ങനെ പോകുന്നു കാലിക്കറ്റ് ലൈവിന്റെ വിഷു സദ്യ മെനു.

ആവശ്യക്കാര്‍ക്ക് ഫോണില്‍ വിളിച്ച് വീട്ടിലേക്ക് സദ്യയൊരുക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സാല്‍മിയ മറീനാ മോളിന് എതിര്‍വശത്താണ് കാലിക്കട്ട് ലൈവ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്.

×