Advertisment

കോഴിക്കോട് നഗരത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം

New Update

publive-image

Advertisment

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം . കൊയിലാണ്ടി ഭാഗത്തു നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ വെങ്ങാലി - പുതിയാപ്പ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി ബീച്ചിന്റെ വടക്ക് ഭാഗം പാര്‍ക്ക് ചെയ്യേണ്ടതാണ്.

ബാലുശ്ശേരി-താമരശ്ശേരി ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങള്‍ മലാപറമ്പ് - എരഞ്ഞിപാലം- സ്വപ്നനഗരി - അശോകപുരം- ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന്‍ വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി വാഹനം ബീച്ചിന്റ വടക്ക് ഭാഗത്തു പാര്‍ക്ക് ചെയ്യണം.

അത്തോളി ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങള്‍ പൂളാടികുന്ന് - വെങ്ങളം - വെങ്ങാലി - പുതിയാപ്പ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി ബീച്ചിന്റെ വടക്ക് ഭാഗം പാര്‍ക്ക് ചെയ്യേണ്ടതാണ്.

മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങള്‍ അരയിടത്ത് പാലം ജംഗ്ഷനില്‍ ഫ്‌ളൈ ഓവറിന് താഴെ നിന്നും സ്വപ്നനഗരി റോഡിലേക്ക് കയറി അശോകപുരം - ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷന്‍ വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി വാഹനം ബീച്ചിന്റെ വടക്ക് ഭാഗത്തു പാര്‍ക്ക് ചെയ്യണം.

ഫറോക്ക് ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങള്‍ മീഞ്ചന്ത - പുഷ്പ ജംഗ്ഷന്‍ - എ.കെ.ജി ഫ്‌ളൈ ഓവര്‍ വഴി സൗത്ത് ബീച്ചില്‍ ആളെ ഇറക്കി കോതി ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

മാങ്കാവ് ഭാഗത്തു നിന്നും വരുന്ന സമ്മേളന വാഹനങ്ങള്‍ ചാലപ്പുറം - പുഷ ജംഗ്ഷന്‍ - എ.കെ.ജി ഫ്‌ളൈ ഓവര്‍ വഴി സൗത്ത് ബീച്ചില്‍ ആളെ ഇറക്കി കോതി ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

ബീച്ച് വഴി പോകുന്ന ലോറികള്‍ രാമനാട്ടുകര നിസരി ജംഗ്ഷനില്‍ നിന്നും വെങ്ങളം ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് വഴി തിരിച്ചു വിടും. ഉച്ചതിരിഞ്ഞ് ബസ്സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഗതാഗത തിരക്കിനനുസരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

latest
Advertisment