Advertisment

ഫോണ്‍ചെയ്യവേ കൂട്ടുകാരന്‍ ആക്സിലേറ്റര്‍ തിരിച്ചു; സ്കൂട്ടര്‍ കുതിച്ചപ്പോള്‍ ലോറിയും ചീറിപാഞ്ഞെത്തി; സ്തംഭിപ്പിക്കുന്ന വീഡിയോ

author-image
admin
New Update

Calicut Ulliyeri bike Accident

Advertisment

കോഴിക്കോട്: റോഡപകടങ്ങള്‍ ഏത് നിമിഷവും സംഭവിക്കാം. ചിലപ്പോഴൊക്കെ റോഡരികില്‍ നിന്നാല്‍ പോലും അപകടം തേടിയെത്താറുണ്ട്. റോഡിനരികെ സ്കൂട്ടര്‍ നിര്‍ത്തി ഫോണ്‍ ചെയ്യവെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

ഗിയറില്ലാത്ത സ്കൂട്ടര്‍ ഓഫ് ചെയ്യാതെ ഒതുക്കി നിര്‍ത്തി യുവാവ് ഫോണ്‍ ചെയ്യാനാരംഭിച്ചത്. ഇതിനിടെ നടന്നുവന്ന സുഹൃത്തുക്കള്‍ വട്ടംകൂടി കുശലം പറയാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരു സുഹൃത്ത് ബൈക്കിന്റെ ആക്സിലേറ്ററില്‍ അറിയാതെ കൈയ്യമര്‍ത്തി. ഉടന്‍ തന്നെ വണ്ടി റോഡിലേക്ക് കുതിച്ച് പായുകയായിരുന്നു.

വണ്ടി പിടിച്ച് നിര്‍ത്താനായി എല്ലാവരും ശ്രമിച്ചെങ്കിലും വണ്ടി കുതിച്ചു. അതിനിടയില്‍ ഒരു ടിപ്പര്‍ ലോറി കുതിച്ച് വരികയും ചെയ്തു. വണ്ടിയില്‍ നിന്ന് യുവാവ് വീണതോടെയാണ് ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടത്. കൂട്ടുകാരുടെ ജീവന്‍ രക്ഷപ്പെട്ടതും ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ടിപ്പറാകട്ടെ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. കോഴിക്കോട് ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം.

Advertisment