Advertisment

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി. സി നിയമനം: കാവിവത്കരണത്തിന് കുട പിടിക്കുന്ന ഗവർണ്ണറുടെ നിലപാട് പ്രതിഷേധാർഹം - ഫ്രറ്റേണിറ്റി മൂവ്മെൻറ്

New Update

തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനം വൈകിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി ജെ പി - ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം പറഞ്ഞു. സെർച്ച് കമ്മിറ്റിയുടെ പാനൽ സമർപ്പിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമനം നടത്താതെ സംഘ്പരിവാറിന്റെ രാഷ്ട്രീയം നടപ്പിലാക്കാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്.

Advertisment

 

തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. എ ജയപ്രകാശിനെ വി. സി യാക്കാനാണ് ഗവർണ്ണർ താൽപര്യപ്പെടുന്നത്. സി എ എ വിഷയത്തിലടക്കം സംഘ്പരിവാർ ദാസ്യം പരസ്യമായി പ്രകടിപ്പിച്ച വ്യക്തിയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജെ എൻ യു വി. സി ജഗദീഷ് കുമാറിനെ കൂട്ട് പിടിച്ചു കൊണ്ട് ബി ജെ പി സർക്കാറിന്റെ കാവിവത്കരണ അജണ്ടകൾ നടപ്പിലാക്കാനാണ് ഗവർണ്ണർ ശ്രമിക്കുന്നത്.

ജഗദീഷ് കുമാറിന്റെ സംഘ്പരിവാർ ദാസ്യവും നിരവധി തവണ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്. സംഘ്പരിവാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വി സി നിയമനത്തിലെ പതിവു നടപടിക്രമങ്ങൾ അട്ടിമറിക്കുന്ന ഗവർണ്ണറുടെ നീക്കങ്ങൾ ചെറുക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ ജനാധിപത്യ പ്രതിരോധങ്ങൾ ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.

CALICUT UNIVERSITY FRATANITY5
Advertisment