Advertisment

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വി സി നിയമനം: ഫ്രറ്റേണിറ്റി നിവേദനം നൽകി

New Update

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭ എം പി കെ മുരളീധരന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിവേദനം കൈ മാറി.

Advertisment

publive-image

കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി , സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എം പിയെ സന്ദർശിച്ചത്.

ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഇബ്രാഹിം, സെക്രട്ടറിയേറ്റ്‌ അംഗം മുജാഹിദ് മേപ്പയൂർ, ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങളായ മുബഷിർ ചെറുവണ്ണൂർ, ഫുവാദ് വടകര എന്നിവർ സംബന്ധിച്ചു.

calicut vc issue
Advertisment