Advertisment

കാലിഫോര്‍ണിയ തലസ്ഥാനത്ത് ആയിരങ്ങള്‍ പങ്കെടുത്ത ക്രിസ്ത്യന്‍ കണ്‍സര്‍ട്ട് !

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

Advertisment

സാക്രമെന്റോ: കാലിഫോര്‍ണിയ തലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ക്രിസ്ത്യന്‍ മ്യൂസിക് കണ്‍സര്‍ട്ട്.

സെപ്റ്റംബര്‍ ആറാം തീയതി ഞായറാഴ്ച വൈകിട്ട് മണിക്കൂറുകള്‍ നീണ്ടു നിന്ന കണ്‍സര്‍ട്ടില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തിയും സംഘാടകര്‍ പേരിട്ട് വിളിച്ച "ലെറ്റ് അസ് വര്‍ഷിപ്പ്' റാലിയില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നു മാത്രമല്ല വളരെ ചുരുക്കം പേര്‍ മാത്രമാണ് മുഖാവരണം ധരിച്ചിരുന്നതും.

ഞങ്ങള്‍ക്കിനിയും കാത്തിരിക്കാനാവില്ല. പഴയതു പോലെ ഞങ്ങളുടെ ആരാധനയും പ്രയറും ആരംഭിക്കണം - അവര്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ ഗായകരുടെ സ്‌റ്റേറ്റ് സെനറ്റ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ലീഡര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ റാലിയില്‍ പങ്കെടുത്തു.

publive-image

റെഡ്ഡിംഗ് ബെഥേല്‍ ചര്‍ച്ച് പാസ്റ്ററുടെ പ്രാര്‍ത്ഥനയോടെയാണ് റാലി കണ്‍സര്‍ട്ട് ആരംഭിച്ചത്. കാലിഫോര്‍ത്തിയ തലസ്ഥാനത്തു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനെതിരെ പാസ്റ്റര്‍ പ്രതികരിച്ചു.

മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ദൈവത്തെ ആരാധിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് മാത്രമല്ല, ഇത്തരം ക്രിസ്ത്യന്‍ മ്യൂസിക് കണ്‍സര്‍ട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

ആരാധന നടത്തുന്നതിനു ള്ള സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നതിന് ലറ്റ് അസ് വര്‍ഷിപ്പ് . യുഎസ് എന്ന വെബ് സൈറ്റില്‍ സൈന്‍ അപ് ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

us news
Advertisment