Advertisment

കുവൈറ്റില്‍ വ്യാജ ഡോളറും യൂറോയുമായി പ്രവാസി പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ ഡോളറും യൂറോയുമായി കാമറോണിയന്‍ പ്രവാസി പിടിയില്‍ . രാജ്യത്തിനകത്തു തന്നെ നിര്‍മ്മിച്ചെടുത്ത വ്യാജ കറന്‍സികളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

Advertisment

publive-image

ഏകദേശം 50000 കെഡിയ്ക്ക് തുല്യമായ തുകയ്ക്കുള്ള കറന്‍സികളാണ് പിടിച്ചെടുത്തത്. ഒരു അന്തര്‍ദേശീയ കള്ളപ്പണസംഘത്തിന്റെ കണ്ണിയാണ് താനെന്ന് ഇയാള്‍ മൊഴി നല്‍കി.

പരിശോധനയില്‍ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ കറന്‍സികളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത് എന്നാണ് വിവരം . 15000 കെഡിയ്ക്ക് തുല്യമായ കറന്‍സി വാങ്ങാനെന്ന വ്യാജേന ഒരു പൊലീസ് ഏജന്റിനെ ഇയാളുടെ അടുക്കലേക്ക് പറഞ്ഞയച്ച് തന്ത്രപരമായാണ് പ്രതിയെ കുടുക്കിയത്.

 

kuwait kuwait latest
Advertisment