Advertisment

കുവൈറ്റില്‍ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിനായി കുവൈറ്റ് മുന്‍സിപാലിറ്റിയുടെ ശ്രമങ്ങള്‍ തുടരുന്നു. ഇതുവരെ ആറ് ഗവര്‍ണറേറ്ററുകളിലായി 428 ഓളം സ്റ്റിക്കറുകളാണ് അധികൃതര്‍ വിതരണം ചെയ്തിരിക്കുന്നത്. 102 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 70 പരാതികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

ജഹ്‌റ ഗവര്‍ണറേറ്റില്‍ നിന്നുതന്നെ 40ഓളം പരാതികളാണ് ലഭിച്ചത്. ബാച്ചിലര്‍മാരെ ഒഴിപ്പിച്ച 53ഓളം വീട്ടുടമകളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണവും ലഭിച്ചിട്ടുണ്ട്.

ജല-വൈദ്യുതമന്ത്രാലയവുമായി സഹകരിച്ച് 70 കെട്ടിടങ്ങളില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട് . മന്ത്രാലയം നടത്തിയ പരിശോധനയില്‍ മറ്റ് 15 കെട്ടിടങ്ങളില്‍ കൂടി ബാച്ചിലേഴ്‌സ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

kuwait kuwait latest
Advertisment