Advertisment

മഞ്ചേശ്വരത്ത് വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന പിണറായി വിജയൻ കോന്നിയിൽ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കോന്നി: മഞ്ചേശ്വരത്ത് വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന പിണറായി വിജയൻ കോന്നിയിൽ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

ശബരിമലയിൽ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങൾ കോന്നിയിലും ആവര്‍ത്തിച്ച പിണറായി വിജയൻ മറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടിയില്ലെന്ന് പ്രഖ്യാപിച്ചു. വിശ്വാസ സംരക്ഷണത്തിന് യുഡിഎഫും എൽഡിഎഫും എന്ത് ചെയ്തെന്ന ചോദ്യമാണ് ബിജെപി ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണത്തിനെത്തുമ്പോല്‍ കോന്നിയിലെ രാഷ്ട്രീയ പ്രചാരണം ശബരിമലയിൽ ഊന്നിയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചാരണ വേദിയിൽ വിശ്വാസ സംരക്ഷണം തെരഞ്ഞെടുപ്പ് വിഷയമാക്കിയ പിണറായി വിജയൻ കോന്നിയിൽ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു

Advertisment