Advertisment

കുഞ്ഞ് ക്രിക്കറ്ററാകുമോ? പാകിസ്താന് വേണ്ടിയാണോ കളിക്കുക?; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ താരം സാനിയ മിര്‍സ

New Update

Related image

Advertisment

പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ നടന്നത്. കുടുംബത്തിലേക്ക് പുതിയതായി ഒരുകുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് രണ്ട്‌പേരും. തന്റെ ഗര്‍ഭകാലത്തെ കുറിച്ച് നിരവധി തവണ സാനിയ മിര്‍സ മനസ് തുറന്നിരുന്നു. എന്നാല്‍, ഇതിനിടയില്‍ ആരധകര്‍ പലപ്പോഴായി ചോദിച്ച നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ജനിക്കുന്ന കുഞ്ഞ് ക്രിക്കറ്ററാകുമോ, ടെന്നീസ് താരമാകുമോ, പാകിസ്താന് വേണ്ടിയാണോ ഇന്ത്യക്ക് വേണ്ടിയാണോ കുഞ്ഞ് കളിക്കുക എന്നിങ്ങനെയാണ് സാനിയക്ക് നേരെ ചോദ്യങ്ങളുയര്‍ന്നത്.

Image result for സാനിയ മിര്‍സ

അവസാനം ഇതിനുള്ള മറുപടിയുമായി സാനിയ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. പാക് ക്രിക്കറ്റ് താരമായ ഷൊയ്ബ് മാലിക്കിനെ വിവാഹം ചെയ്തത് ഇന്ത്യയേയും പാകിസ്ഥാനേയും ഒരുമിപ്പിക്കാനല്ലെന്നും അത്തരത്തിലുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്നും സാനിയ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്.

Image result for സാനിയ മിര്‍സ

ഗര്‍ഭധാരണത്തിന് ശേഷമുള്ള സാനിയയുടെ ആദ്യ ഫോട്ടോഷൂട്ടും അഭിമുഖവുമായിരുന്നു ഇത്. ഇന്ത്യന്‍ താരമായ സാനിയയും പാക് താരമായ മാലിക്കും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. വിവാഹ ശേഷം സാനിയ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് അവസാനിപ്പിക്കുമെന്നടക്കം പ്രചരണമുണ്ടായിരുന്നു. വര്‍ഷത്തില്‍ ഷോയ്ബിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ടെന്നും പാക് ജനത തന്നെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ബാബി എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും സാനിയ പറഞ്ഞു. അത് എന്നോടുള്ള സ്‌നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹമാണ് സാനിയ കൂട്ടിച്ചേര്‍ത്തു.

ഷൊയ്ബ് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതുതന്നെയാണെന്നും ഷൊയ്ബിന് നമ്മുടെ നാട്ടിലെ ആളുകളുടെ സ്‌നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. ക്രിക്കറ്ററാകുമോ ടെന്നീസ് താരമാകുമോ എന്ന ചോദ്യത്തിന് ‘ഇവ രണ്ടുമല്ല ജനിക്കാന്‍ പോകുന്ന കുട്ടി ഒരു ഡോക്ടറാകണമെന്നാണ് തന്റെ ആഗ്രഹം’ സാനിയ മറുപടി നല്‍കി. കുട്ടി ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകട്ടെ അതിലൊന്നും എനിക്ക് അഭിപ്രായമില്ല, പക്ഷെ ഷൊയ്ബിന് പെണ്‍കുട്ടിയെ വേണമെന്നാണ് ആഗ്രഹമെന്നും സാനിയ പറഞ്ഞു.

Image result for sania-mirza-opens-up-about-the-love-she-received-from-pakistan

ഏത് രാജ്യത്തെ പൗരത്വം സ്വീകരിക്കും എന്നതായിരുന്നു ഏറ്റവും കുഴപ്പം പിടിച്ച മറ്റൊരു ചോദ്യം. കുഞ്ഞ് ഇന്ത്യയുടെയോ പാകിസ്താന്റെയോ പൗരത്വം സ്വീകരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. ചിലപ്പോള്‍ മൂന്നാമതൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുമായിരിക്കും, കുട്ടിയുടെ പൗരത്വം ഏതായാലും താന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല സാനിയ വ്യക്തമാക്കി.

Related image

‘പ്രെഗ്‌നന്റ് ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊരു പേടി തോന്നി. കാരണം ആദ്യ മൂന്ന് മാസത്തില്‍ വളരെ സൂക്ഷിക്കണമായിരുന്നല്ലോ, ആ സമയത്തൊക്കെ ഞാന്‍ കഠിനാധ്വാനം ചെയ്ത് പരിശീലനം നേടുകയായിരുന്നു. അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടായില്ല എന്ന അറിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് ശാന്തമായി. എനിക്ക് മോര്‍ണിങ് സിക്കനെസൊന്നും കാര്യമായി ഉണ്ടായിരുന്നില്ല, കുറച്ച് മൂഡ് സ്വിങ്‌സ് ഒഴിച്ചാല്‍ ഞാന്‍ ദിവസം മുഴുവന്‍ ആക്ടീവായിരുന്നു,’ സാനിയ പറഞ്ഞു.

Advertisment