Advertisment

കാനഡയിലെ കുടിയേറ്റക്കാർക്ക് അവരുടെ സ്‌പോൺസർഷിപ്പിൽ മാതാപിതാക്കളെ കൊണ്ടുവരാൻ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി

New Update

publive-image

Advertisment

ടൊറന്റോ : കാനഡയിലെ കുടിയേറ്റക്കാർക്ക് അവരുടെ സ്‌പോൺസർഷിപ്പിൽ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയേയും കൊണ്ടുവരാൻ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഏകദേശം 40,000 കുടിയേറ്റ കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന് റിപ്പോർട്ട്.കുടുംബ പുനഃസംഘടന ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നീക്കത്തിലൂടെ 30,000 ൽ കൂടുതൽ അധിക അപേക്ഷകൾ സ്വീകരിക്കപ്പെടും.

ഇന്ത്യൻ കമ്മ്യൂണിറ്റി ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന കാനഡ പോലൊരു രാജ്യം ഈ നയം സ്വീകരിച്ചത് ഇന്തോ-കനേഡിയൻ ബന്ധം ഊഷ്മളമാക്കുകയും നിരവധി ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഗുണകരമാവുകയും ചെയ്യും.സെപ്റ്റംബർ 20 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ മാതാപിതാക്കളെയും മുത്തശ്ശിയേയും മുത്തശ്ശനെയും കാനഡയിൽ കൊണ്ടുവരാനാകും..സ്പോൺസർമാർക്ക് ഒരു നിശ്ചിത മിനിമം വരുമാനം കാണിക്കണം എന്നതായിരുന്നു മുൻപുണ്ടായിരുന്ന പ്രശ്നം.

കോവിഡ് ലോക്ക്ഡൗൺ മൂലം നൽകിയ സംസ്ഥാന ആനുകൂല്യങ്ങൾ കൂടി വരുമാനത്തിൽ ഉൾപ്പെടുത്താൻ കനേഡിയൻ സർക്കാർ അനുവദിച്ചതോടെ കൂടുതൽ പേർക്ക് കുടുംബക്കാരെ കൊണ്ടുവരാനുള്ള വഴിതെളിയും.ലോക്ക്ഡൗൺ സമയത്ത്,കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് കൂടുതൽ കുടുംബങ്ങളെ വീണ്ടും ഒന്നിക്കാൻ സഹായിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്കോ ഇ.എൽ.മെൻഡിസിനോ പ്രോഗ്രാം അവതരിപ്പിച്ചത്.

Advertisment