Advertisment

കാനഡയില്‍ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ട സംഭവം: അക്രമിയും കാമുകിയുമായുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്ന് പൊലീസ്; യുവതി രക്ഷപ്പെട്ടത് മരങ്ങള്‍ക്കിടയില്‍ ഒളിച്ച് !

New Update

publive-image

Advertisment

നൊവസ്‌കോഷ്യ (കാനഡ): കാനഡയിലെ നൊവസ്‌കോഷ്യയില്‍ ശനിയാഴ്ച രാത്രി നടന്ന വെടിവയ്പ്പിന് കാരണം അക്രമിയും കാമുകിയുമായുള്ള തര്‍ക്കമെന്ന് പൊലീസ്.

കാമുകിയെ ലക്ഷ്യം വച്ചാണ് 51കാരനായ ഗബ്രിയേല്‍ വോര്‍ട്ട്മാന്‍ ആദ്യം വെടിയുതിര്‍ത്തതെന്നും പിന്നീട് അത് 22 പേരുടെ മരണത്തില്‍ കലാശിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ മരങ്ങള്‍ക്കിടയില്‍ ഒളിച്ച് പരിക്കുകളൊന്നും ഏല്‍ക്കാതെ യുവതി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

യുവതി തന്നെയാണ് ആദ്യം പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചതും. പൊലീസ് വേഷം ധരിച്ചെത്തിയാണ് ഗബ്രിയേല്‍ കൊലപാതകങ്ങള്‍ നടത്തിയത്.

വീടുകളില്‍ കയറിയിറങ്ങി ഇയാള്‍ വെടിവയ്ക്കുകയായിരുന്നു. ചില വീടുകളില്‍ തീയുമിട്ടു. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരനും ഉണ്ടായിരുന്നു. ഒടുവില്‍ ഞായറാഴ്ച രാവിലെ ഗബ്രിയേലിനെ പൊലീസുകാര്‍ വകവരുത്തിയിരുന്നു.

Advertisment