Advertisment

യുഎസ് കനേഡിയൻ അതിർത്തി തുറക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി

New Update

വാഷിംഗ്ടണ്‍: യുഎസ് കാനഡ അതിർത്തി അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.യുഎസ്സും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തുതെന്ന് ട്രൂഡോ പറഞ്ഞു.

Advertisment

publive-image

അത്യാവശ്യ സർവീസുകൾ ഒഴികെ സാധാരണ സർവീസുകൾ ജൂൺ 21നേ പുനരാരംഭിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു ലോകത്ത് നടക്കുന്ന സംഭവവികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്ന് ഇനി അടുത്ത ഘട്ടം എന്താകുമെന്ന് പറയാനാകില്ലെന്നും ഒട്ടാവയില്‍ നടത്തിയ പ്രതിദിന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി അറിയിച്ചു

അത്യാവശ്യ സർവീസിന് മാത്രമാണ് അതിർത്തി തുറന്നു കൊടുക്കുക എങ്കിലുംക്വാറന്‍റൈന്‍, മെഡിക്കൽ ചെക്കപ്പ് തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കാനായി ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.കാനഡ സ്വീകരിച്ച നടപടി യുഎസ് സമിതി പ്രത്യേകം അഭിനന്ദിച്ചു.കാനഡയുമായി സഹകരിച്ച് കോവിഡ് 19 എന്ന മഹാമാരി ക്കെതിരെ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു .

രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും, കാനഡയിലേക്ക് വരുന്ന കനേഡിയൻ പൗരന്മാർ ഉടൻ തന്നെ ക്വാറന്‍റൈനിലേയ്ക്ക് പോകണം എന്നും കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ തെരേസ ടാം പറഞ്ഞു.കാനഡയില്‍ ഇതുവരെ 79411 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 59 60 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Canadian border with U.S. likely to remain closed until June
Advertisment