Advertisment

പറക്കുന്നതിനിടയില്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം തകര്‍ന്ന് വീണു; വീഡിയോ പുറത്ത്‌

New Update

publive-image

Advertisment

കാംലൂപ്‌സ്: കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം പറക്കുന്നതിനിടയില്‍ തകര്‍ന്ന് വീണു. ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സിലാണ് അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  സംഭവത്തില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായ സ്‌നോബേര്‍ഡ്‌സ് ടീമിന്റെ വിമാനമാണ് തകര്‍ന്നത്.

വിമാനം ഒരു വീടിന് മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ വീടും കത്തിനശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Advertisment