Advertisment

വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കാനറ ബാങ്ക് കുടുംബശ്രീയുമായി ചേർന്ന് “കാനറബസാർ” സംഘടിപ്പിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കാനറ ബാങ്ക് തിരുവനന്തപുരം സർക്കിൾഓഫീസും കുടുംബശ്രീ മിഷനുംചേർന്ന് വനിതാ സംരംഭകരുടെ ഉൽ‌പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി “കാനറബസാർ” സംഘടിപ്പിച്ചു.

കാനറ ബാങ്ക്ജനറൽ മാനേജർ അജിത്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചചടങ്ങിൽ, എപിജെ അബ്ദുൾ കലാം സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം എസ് മുഖ്യാതിഥിയായിരുന്നു.

കുടുംബശ്രീ മിഷൻകോർഡിനേറ്റർ ഡോ. കെആർ ഷൈജു ചടങ്ങിൽ സംസാരിച്ചു. കോവിഡ് മൂലം പങ്കാളിയെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായവും ഗവൺമെന്റ് സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്ന് പെൺകുട്ടികളെ ആദരിക്കുകയും ചെയ്തു . കൂടാതെ എസ്എച്ച്ജി ലോൺ മേളയിലൂടെ 32 കോടിരൂപ വിതരണം ചെയ്തു.

canara bank
Advertisment