Advertisment

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനവുമായി  കാനറാ ബാങ്ക് 

New Update

publive-image

Advertisment

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വിഡിയോയിലൂടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അതിവേഗം വളരുന്ന ഡിജിറ്റല്‍ യുഗത്തില്‍ അക്കൗണ്ട്  വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് നിര്‍ണ്ണായകമാണ്. ഒടിപി, സിവിവി, പിന്‍ എന്നിവ ആരുമായും പങ്കിടരുതെന്നും ഉപഭോക്താക്കളില്‍ നിന്ന് ബാങ്ക് ഒരിക്കലും ഈ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്നുമുള്ള മുന്നറിയിപ്പുകളും ഈ സൈബര്‍ സുരക്ഷാ ബോധവല്‍ക്കര പദ്ധതിയിലൂടെ പങ്കുവെക്കുന്നു. കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഗാനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തു. പ്രധാന ഇന്ത്യന്‍ ഭാഷകളിലെല്ലാം ഈ ഗാനം ഉടന്‍ അവതരിപ്പിക്കും.

Advertisment