Advertisment

കാനറ ബാങ്ക് പലിശനിരക്കുകളിൽ മാറ്റമില്ല

New Update

publive-image

കൊച്ചി: കാനറ ബാങ്ക് മാർജിനൽകോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകൾ നിലനിർത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎൽആർ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.70 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്.

2021 ഏപ്രിൽ ഏഴു മുതൽ വായ്പകൾ ഈ നിരക്ക് വീണ്ടും തുടരും. റിപോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാർജിനൽകോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎൽആർ).

kochi news canara bank
Advertisment